Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 20
    Breaking:
    • പുതുയുഗ പിറവിക്ക് ഐക്യദാർഢ്യവുമായി അൽഹസ കെ.എം.സി.സി വിജയാഘോഷം സംഘടിപ്പിച്ചു
    • യു.ഡി.എഫിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയം ആഘോഷിച്ച് റിയാദ് കോഡൂർ കെ.എം.സി.സി
    • സിൽവർലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം​
    • ഇറാൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു​
    • എബോള ആശങ്ക; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈന്‍ താല്‍ക്കാലിക വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പുതുയുഗ പിറവിക്ക് ഐക്യദാർഢ്യവുമായി അൽഹസ കെ.എം.സി.സി വിജയാഘോഷം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2026 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽഹസ: നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ ആവേശത്തിൽ, പുതിയ സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് അൽഹസ കെ.എം.സി.സി. പ്രൗഢമായ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘പുതുയുഗ പിറവിക്ക് അൽഹസ കെ.എം.സി.സി.യുടെ ഐക്യദാർഢ്യം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടത്തിയത്. ഈസ്റ്റേൺ പ്രവിശ്യ കെ.എം.സി.സി. ട്രഷറർ അഷ്റഫ് ഗസൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ച് ജനകീയ സർക്കാർ അധികാരത്തിൽ വന്നത് പ്രവാസ ലോകത്തും വലിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    അൽഹസ കെ.എം.സി.സി. ഉപാധ്യക്ഷൻ സലാം സിൽക്സ് സിറ്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരീം പാറമ്മൽ സ്വാഗതം ആശംസിച്ചു.
    തുടർന്ന് ‘പുതുയുഗ പിറവി’ എന്ന വിഷയത്തെ ആസ്പദമാക്കി ജാലിയാത്ത് മലയാളം വിഭാഗം മേധാവി നാസർ മദനി മുഖ്യപ്രഭാഷണം നടത്തി.
    തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് ട്രഷറർ നിസാം കാരശ്ശേരി വിഷയാവതരണം നടത്തി സംസാരിച്ചു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും കെ.എം.സി.സി. നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോ. സൈതലവി (MAZA , MD.), കബീർ മുംതാസ് (വൈസ് പ്രസിഡൻ്റ്, അൽഹസ കെ.എം.സി.സി.), ഗഫൂർ വറ്റല്ലൂർ (സെക്രട്ടറി, കെ.എം.സി.സി. അൽഹസ), സലാം താന്നിക്കാട്ട് (സാമൂഹ്യ പ്രവർത്തകൻ), മുജീബ് ചെമ്മാട് (കല ദിയ്യ കെ.എം.സി.സി.) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. അൽഹസ കെ.എം.സി.സി. ട്രഷറർ നാസർ പാറക്കടവ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. നിരവധി പേര് പങ്കെടുത്ത ചടങ്ങിന് മുസ്തഫ ജാമിയ ,ഷാഫി ഫോക്കസ് , ഫെൻസി നിസാർ , റിനീഫ് കുറ്റിപ്പുറം, മുജീബ് അങ്ങാടിപ്പുറം, ജസീം കോട്ടക്കൻഎന്നിവർ നേതൃത്വം നൽകി.
    നൂറുക്കണക്കിന് പ്രവാസികൾക്ക് പായസവും മധുരവും വിതരണം ചെയ്തു നേതാക്കൾ സന്തോഷം പങ്കിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hasa UDF
    Latest News
    പുതുയുഗ പിറവിക്ക് ഐക്യദാർഢ്യവുമായി അൽഹസ കെ.എം.സി.സി വിജയാഘോഷം സംഘടിപ്പിച്ചു
    20/05/2026
    യു.ഡി.എഫിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വിജയം ആഘോഷിച്ച് റിയാദ് കോഡൂർ കെ.എം.സി.സി
    20/05/2026
    സിൽവർലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം​
    20/05/2026
    ഇറാൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു​
    20/05/2026
    എബോള ആശങ്ക; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈന്‍ താല്‍ക്കാലിക വിലക്ക്
    20/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version