അൽഖർജ്: കെ.എം.സി.സി അൽഖർജ് സെൻട്രൽ കമ്മിറ്റി ഉണർവ്വ് 24-25 സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി ഫർസാൻ ഏരിയ കമ്മിറ്റി “ഈ സംഘ ശക്തിയില്‍ അണിചേരുക” എന്ന ശീർഷകത്തിൽ നിശാക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് നാസർ ചാവക്കാട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. ഹംസത്തലി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. പുതു തലമുറ നവമാധ്യമങ്ങളിൽ കുറച്ച് കൂടി ജാഗ്രതയോടെ ഇടപെടണമെന്നും മാധ്യമ പ്രവർത്തന മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉണർത്തി. അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ 2025 വർഷത്തേക്കുള്ള കലണ്ടറിന്റെ ഏരിയ തല വിതരണോദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ.എം കുട്ടി ചേളാരി ഫർസാൻ ഏരിയ വൈസ് പ്രസിഡന്റ് അഷ്‌റഫ് തൂതക്ക് കൈമാറി നിർവഹിച്ചു.
അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മറ്റി ചെയർമാൻ ജലീൽ കരിമ്പിൽ, ജനറല്‍ സെക്രട്ടറി ശബീബ് കൊണ്ടോട്ടി, ട്രഷറർ അഷ്‌റഫ് കല്ലൂർ, വർക്കിംഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ പറപ്പൂർ, വർക്കിംഗ് സെക്രട്ടറി സാജിദ് ഉളിയിൽ, അൽഖർജ് ടൗൺ ഏരിയ പ്രസിഡന്റ് സക്കീർ പറമ്പത്ത്, സഹന ഏരിയ ജനറൽ സെക്രട്ടറി റാഷിദ് കാപ്പുങ്ങൽ, റിയാദ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ശറഫുദ്ധീൻ പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു. സാദിഖ് ഹുദവി ചേറൂർ പ്രാർത്ഥന നിർവഹിച്ചു.

സഹപ്രവർത്തകന്റെ ജയിൽ മോചനത്തിനായി പ്രവർത്തിച്ച മുഹമ്മദ് പുന്നക്കാട്, ഇസ്മായിൽ കരിപ്പൂർ, ബെന്നി ജോസഫ്, അഷ്‌റഫ് വീരാജ്പേട്ട് എന്നിവരെ ആദരിച്ചു. അഷ്‌റഫ് കണ്ണൂർ,ഹസൈനാർ കാസർകോട്,ശറഫുദ്ധീൻ പടപ്പറമ്പ, ഹാരിസ് ബാബു, ലത്തീഫ് കൊടിഞ്ഞി, ഷമീർ ബാബു, ആഷിഖ് പുഴക്കാട്ടിരി, ഹനീഫ കൊടക് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഹബീബ് കോട്ടോപാടം, ഫസ്‌ലു ബീമാപ്പള്ളി, ശരീഫ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യയും അരങ്ങേറി. ജനറൽ സെക്രട്ടറി മുഹമ്മദലി പാറയിൽ സ്വാഗതവും കൺവീനർ റഷീദ് ഫൈസി പാങ്ങ് നന്ദിയും പറഞ്ഞു.