മദീന: ഇന്ത്യയിലെ ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. ഹൈദരാബാദിൽനിന്നുള്ളവരാണ് മരിച്ചവരെല്ലാം എന്നാണ് വിവരം. മക്കയില്‍ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. സൗദി സമയം രാത്രി 11 മണിയോടെ ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 25കാരന്‍ അബ്ദുല്‍ ശുഐബ് മുഹമ്മദ് രക്ഷപ്പെട്ടു. ഇദ്ദേഹം ചികിത്സയിലാണ്. സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



