Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    • തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    • ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    • മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
    • ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അബ്ദുറഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റ് വിവിധ വകുപ്പുകളിലേക്ക് അയച്ചു

    ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം29/11/2025 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് അയച്ചതായി വിവരം. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.

    ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്‌ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻ മേൽ ഇളവ് നൽകി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും അബ്ദു റഹിം നിയമ സഹായസമിതിയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദിയ നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണ്ണർക്ക് ഇതിനകം അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക.

    നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്. സൗദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുറഹീമിന് ദിയധനം നൽകിയതിനാൽ സൗദി കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതു അവകാശ പ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Rahim abduraheem case Riyadh
    Latest News
    ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    14/04/2026
    തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    14/04/2026
    ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    14/04/2026
    മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
    14/04/2026
    ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
    14/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.