Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • വ്യാജ ബലി കൂപ്പണ്‍ വില്‍പന: പ്രവാസി അറസ്റ്റില്‍
    • സൗദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി അജിത് ഡോവല്‍
    • യുഎഇയിലെ അൽ ഹലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി
    • ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം; അബ്ബാസ് ചെമ്പൻ പ്രസിഡന്റ്, മുഹമ്മദ് കബീർ സലഫി ജനറൽ സെക്രട്ടറി
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കേരളത്തില്‍ യു.ഡി.എഫ് മികച്ച വിജയം നേടും- അബ്ദുല്ല വല്ലാഞ്ചിറ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് റിയാദ് ഒ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടും റിയാദ് യു.ഡി. എഫ്. കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു. രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ മതേതരത്വ ജനത ഒരിക്കലും ഒരു പരീക്ഷണത്തിനും മുതിരില്ലെന്നും രാഷ്ട്രീയം നോക്കാതെ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ‘ഇന്ത്യ’ മുന്നണിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. ബി. ജെ. പിയും സി പി എം തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് ഇ. പി. ജയരാജന്‍ ബി. ജെ പി യുടെ ദേശിയ തലത്തിലുള്ള നേതാവിനെ കണ്ടു എന്ന് സമ്മതിച്ചതിലൂടെ കേരള ജനതക്ക് മനസിലായി കഴിഞ്ഞു. ബി. ജെ പിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നുവെന്ന് കേരള ജനത മനസിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇവരുടെ രഹസ്യ ‘ഡീല്‍’ പുറത്തു വന്നത് വോട്ടിങ്ങില്‍ യു.ഡി.എഫിന് അനുകൂലമായ ഒരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കിയെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഭൂരിപക്ഷവും ഈ പ്രാവശ്യം ഐക്യമുന്നണിക്ക് അനുകൂലമായി വീണിട്ടുണ്ട്. വടകരയിലും തൃശൂരിലും വലിയ ഭൂരിപക്ഷത്തിന് മുരളീധരനും ഷാഫിയും വിജയിക്കും. മുഖ്യമന്ത്രിയുടെ ദൂതനായ ഇ. പി ജയരാജന്‍ ബി. ജെ പിയുടെ പ്രമുഖനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ചര്‍ച്ച നടത്തിയത് പിണറായി വിജയന്റെ അറിവോടെയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ ഇ പി യുടെ ഈ നീക്കത്തില്‍ നിരാശരായ അണികള്‍ ഈ പ്രാവശ്യം വോട്ടു ചെയ്യാന്‍ എത്താതാണ് പലയിടത്തും പോളിംഗ് കുറയാന്‍ കാരണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറക്കുക എന്നുള്ളത് ബി. ജെ. പിയുടെ അന്തിമ ലക്ഷ്യമാണ്. അത് പോലെ പാര്‍ട്ടി ചിഹ്‌നം നിലനിര്‍ത്തുക എന്നുളളത് സി പി എമ്മിന്റെയും. ഈ ഒരു ഗൂഢാലോചനയാണ് സി.പി എമ്മും ബി ജെ പി നേതാക്കളും തമ്മിലുള്ള കൂടി കാഴ്ചയിലൂടെ പുറത്തു വന്നത്. വല്ലാഞ്ചിറ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വ്യാജ ബലി കൂപ്പണ്‍ വില്‍പന: പ്രവാസി അറസ്റ്റില്‍
    20/04/2026
    സൗദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി അജിത് ഡോവല്‍
    20/04/2026
    യുഎഇയിലെ അൽ ഹലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി
    20/04/2026
    ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം; അബ്ബാസ് ചെമ്പൻ പ്രസിഡന്റ്, മുഹമ്മദ് കബീർ സലഫി ജനറൽ സെക്രട്ടറി
    20/04/2026
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version