Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു​
    • ​കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല; ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ​
    • അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ
    • ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
    • ചാമ്പ്യൻസ് ലീഗ്; ബയേണിനെ തളച്ച് പി.എസ്.ജി ഫൈനലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2026 Saudi Arabia Gulf Haj 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – കടുത്ത ചൂടില്‍ നിന്ന് ഹാജിമാര്‍ക്ക് ആശ്വാസവും കുളിര്‍മയുമേകാന്‍ ഇത്തവണ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍. തീര്‍ഥാടകരുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അവരുടെ ആത്മീയാനുഭവത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നോണ്‍-പ്രോഫിറ്റ് മേഖലയുമായി സഹകരിച്ച് തന്ത്രപരവും പ്രവര്‍ത്തനപരവുമായ പദ്ധതികളുടെ ഭാഗമായി പുണ്യസ്ഥലങ്ങളില്‍ മിസ്റ്റിംഗ്, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ സജ്ജമായതായി പുണ്യസ്ഥലങ്ങളുടെ മാസ്റ്റര്‍ ഡെവലപ്പറും മക്ക റോയല്‍ കമ്മീഷന്റെ എക്‌സിക്യൂട്ടീവ് വിഭാഗവുമായ കിദാന ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. അഞ്ചു നിലയങ്ങള്‍ വഴിയാണ് മിസ്റ്റിംഗ് ഫാനുകള്‍ക്ക് ആവശ്യമായ ജലം എത്തിക്കുന്നത്. മണിക്കൂറില്‍ 1,500 ക്യുബിക് മീറ്റര്‍ വരെ ജലമാണ് ഈ നിലയങ്ങള്‍ ഫാനുകളില്‍ എത്തിക്കുക. പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ മിതപ്പെടുത്താനും താപനില കുറക്കാനും കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന അനുയോജ്യമായ അന്തരീക്ഷം തീര്‍ഥാടകര്‍ക്ക് ഒരുക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

    തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും പുണ്യസ്ഥലങ്ങളില്‍ എല്ലായിടങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും 25,000 ലേറെ ടാപ്പുകള്‍ വഴി തണുത്ത കുടിവെള്ളം വിതരണം ചെയ്യും. അഞ്ച് നിലയങ്ങള്‍ വഴിയാണ് ഈ ടാപ്പുകളില്‍ ശീതീകരിച്ച കുടിവെള്ളം എത്തിക്കുന്നത്. ഇത് പിന്തുണാ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സമഗ്രമായ സുഖസൗകര്യങ്ങള്‍ നല്‍കാനും സഹായിക്കുന്നു. ഗുണനിലവാരത്തിന്റെയും സുസ്ഥിരതയുടെയും ഉയര്‍ന്ന നിലവാരം അനുസരിച്ച് പുണ്യസ്ഥലങ്ങള്‍ വികസിപ്പിക്കാന്‍ കിദാന കമ്പനി സ്വീകരിച്ച പ്രവര്‍ത്തന സംരംഭങ്ങളുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ജിനീയര്‍ ഇയാദ് ഈദ് വിശദീകരിച്ചു. ഹജ് യാത്രയിലുടനീളം തീര്‍ഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുനല്‍കുന്ന സാങ്കേതിക, എന്‍ജിനീയറിംഗ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധത ഈ പദ്ധതികള്‍ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj Pilgrim
    Latest News
    കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു​
    07/05/2026
    ​കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല; ലീഗിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ​
    07/05/2026
    അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമെന്ന് യു.എ.ഇ
    07/05/2026
    ഹാജിമാര്‍ക്ക് കുളിര്‍മയേകാന്‍ പുണ്യസ്ഥലങ്ങളില്‍ 6,000 ലേറെ മിസ്റ്റിംഗ് ഫാനുകള്‍, 25,000 ലേറെ കുടിവെള്ള ടാപ്പുകള്‍
    07/05/2026
    ചാമ്പ്യൻസ് ലീഗ്; ബയേണിനെ തളച്ച് പി.എസ്.ജി ഫൈനലിൽ
    07/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.