Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 23
    Breaking:
    • ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഹറമൈന്‍ റെയില്‍വേയില്‍ എട്ടു ലക്ഷം പേര്‍ക്ക് യാത്രാസൗകര്യം
    • നിലമ്പൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
    • ദുബായിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മ പുതുജീവനേകിയത് രണ്ട് പേർക്ക്; ആദരമർപ്പിച്ച് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും
    • ലഹരി മാഫിയക്കെതിരെ കേരള സർക്കാർ; ഓപ്പറേഷൻ തൂഫാൻ ജൂൺ ഒന്നുമുതൽ​
    • പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ഹാജിമാര്‍ക്ക് ഇത്തവണ മക്ക റൂട്ട് പദ്ധതി പ്രയോജനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ഹാജിമാര്‍ക്ക് ഇത്തവണ മക്ക റൂട്ട് പദ്ധതി പ്രയോജനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/05/2026 Saudi Arabia Gulf Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – വിഷന്‍ 2030 ന്റെ ഭാഗമായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നായ മക്ക റൂട്ട് പദ്ധതി ഇത്തവണ പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ലേറെ ഹാജിമാര്‍ക്ക് പ്രയോജനപ്പെട്ടു. സൗദി അറേബ്യയിലേക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് സൗദി ജവാസാത്ത് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഇത്തവണ മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവറി, മാലിദ്വീപ്, സെനഗല്‍, ബ്രൂണൈ ദാറുസ്സലാം എന്നീ പത്തു രാജ്യങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് നടപ്പാക്കിയത്. ഈ സംരംഭത്തിന്റെ എല്ലാ ഗുണഭോക്താക്കളും പരിശുദ്ധ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ രാജ്യത്ത് എത്തിയിട്ടുണ്ട്.

    പങ്കാളി വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഈ സംരംഭം 388,694 തീര്‍ഥാടകര്‍ക്ക് സേവനം നല്‍കി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 1,227 വിമാന സര്‍വീസുകളിലാണ് ഇത്രയും തീര്‍ഥാടകരെ രാജ്യത്തെത്തിച്ചത്. മക്ക റൂട്ട് ഇനിഷ്യേറ്റീവ് 38 സര്‍വീസ് സ്റ്റേഷനുകള്‍, 60 മൊബൈല്‍ സര്‍വീസ് യൂണിറ്റുകള്‍, 120 എ.ഐ അധിഷ്ഠിത മൊബൈല്‍ കൗണ്ടറുകള്‍ എന്നിവയിലൂടെ സേവനങ്ങള്‍ നല്‍കി. ഓരോ തീര്‍ഥാടകന്റെയും പ്രവേശന നടപടിക്രമങ്ങള്‍ 40 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇത് പ്രാപ്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇലക്ട്രോണിക് വിസകള്‍ നല്‍കുക, ബയോമെട്രിക് ഡാറ്റ ശേഖരിക്കുക, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച ശേഷം ഡിപ്പാര്‍ച്ചര്‍ വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവയിലൂടെ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് എളുപ്പത്തിലും സുഗമമായും പൂര്‍ത്തിയാക്കുകയെന്ന് ഈ സംരംഭം ലക്ഷ്യമിടുന്നു. സൗദിയിലെ ഗതാഗത, താമസ ക്രമീകരണങ്ങള്‍ക്കനുസരിച്ച് ലഗേജ് ടാഗ് ചെയ്യുന്നതും തരംതിരിക്കുകയും ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചേര്‍ന്നാലുടന്‍ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ ലഗേജുകള്‍ സ്വീകരിക്കാനോ കാത്തുനില്‍ക്കാതെ തീര്‍ഥാടകരെ ബസുകളില്‍ മക്കയിലെയും മദീനയിലെയും അവരുടെ താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ബന്ധപ്പെട്ട വകുപ്പുകള്‍ ലഗേജുകള്‍ അവരുടെ താമസ സ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ച് നല്‍കും.

    വിദേശ്യ, ആരോഗ്യ, ഹജ്-ഉംറ, മീഡിയ മന്ത്രാലയങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഫോര്‍ എന്‍ഡോവ്മെന്റ്സ്, പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം, ജവാസാത്ത്, ഡിജിറ്റല്‍ പങ്കാളിയായ എസ്.ടി.സി ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് എട്ടാം വര്‍ഷമാണ് മക്ക റൂട്ട് പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pilgrims Service
    Latest News
    ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഹറമൈന്‍ റെയില്‍വേയില്‍ എട്ടു ലക്ഷം പേര്‍ക്ക് യാത്രാസൗകര്യം
    23/05/2026
    നിലമ്പൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
    23/05/2026
    ദുബായിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മ പുതുജീവനേകിയത് രണ്ട് പേർക്ക്; ആദരമർപ്പിച്ച് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും
    23/05/2026
    ലഹരി മാഫിയക്കെതിരെ കേരള സർക്കാർ; ഓപ്പറേഷൻ തൂഫാൻ ജൂൺ ഒന്നുമുതൽ​
    23/05/2026
    പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ഹാജിമാര്‍ക്ക് ഇത്തവണ മക്ക റൂട്ട് പദ്ധതി പ്രയോജനം
    23/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.