Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    • കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    • ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    • മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    • മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    32 ശതമാനം സൗദി വനിതകള്‍ ഇതുവരെ വിവാഹിതരായിട്ടില്ല; കാരണമിതാണ്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം10/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി വനിതകളില്‍ 32 ശതമാനം പേര്‍ വിവാഹിതരായിട്ടില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. സൗദിയിലെ വിദേശിവനിതകളില്‍ 18 ശതമാനം പേര്‍ വിവാഹിതരല്ല. സൗദി വനിതകളില്‍ 62 ശതമാനം പേരും വിദേശികളില്‍ 79 ശതമാനം പേരും വിവാഹിതരാണ്. ആറുശതമാനം പേര്‍ വിവാഹ മോചിതരും രണ്ട് ശതമാനം പേര്‍ വിധവകളുമാണ്. സൗദിയിലെ വിദേശ വനിതകളില്‍ മൂന്നു ശതമാനം പേരാണ് വിവാഹ മോചിതര്‍. ഒരു ശതമാനം പേര്‍ വിധവകളുമാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സിന്റെ 2023ലെ കണക്ക് പ്രകാരമാണിത്.
    അവിവാഹിതരായ സൗദി വനിതകളുടെ എണ്ണം വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ടെന്ന് പ്രമുഖ ഫാമിലി കണ്‍സെല്‍ട്ടന്റ് സിയാദ് സലാം പറയുന്നു. മിക്ക വനിതകളും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നതാണ് പ്രധാന കാരണം. ചില കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വിവാഹച്ചെലവ് വര്‍ധന കാരണം പുരുഷന്മാര്‍ വിവാഹത്തിന് മടിക്കുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്ന സ്വഭാവം വനിതകളില്‍ കണ്ടുവരുന്നുണ്ട്. താന്‍ സ്വപ്‌നം കാണുന്ന സവിശേഷതകളുളള അനുയോജ്യനായ ജീവിത പങ്കാളിയെ തിരഞ്ഞ് ആരെയും വിവാഹത്തിന് സ്വീകരിക്കാത്ത സ്വഭാവവും ഒരു കാരണമാണ്. അനുയോജ്യനല്ലാത്ത വ്യക്തിയുമായി വിവാഹത്തിന് തയ്യാറാകാതെ വിവാഹത്തില്‍ നിന്ന് പിന്‍മാറിയവരുമുണ്ട്. ഇതൊക്കെയാണ് വനിതകള്‍ അവിവാഹിതരായിരിക്കാന്‍ കാരണം. അദ്ദേഹം പറഞ്ഞു.
    അവിവാഹതകള്‍ ഏറ്റവും കൂടുതലുള്ളത് മദീനയിലാണ്. 38 ശതമാനം. അല്‍ബാഹ 34, അല്‍ഖസീം 32, വടക്കന്‍ അതിര്‍ത്തി പ്രദേശം 31, അസീര്‍ 30, തബൂക്ക് 30, അല്‍ജൗഫ് 28, മക്ക 27, റിയാദ് 27, ജിസാന്‍ 24, കിഴക്കന്‍ പ്രവിശ്യ 23, ഹായില്‍ 27, നജ്‌റാന്‍ 19 എന്നിങ്ങനെയാണ് അവിവാഹിതകളുടെ ശതമാന കണക്ക്.
    നജ്‌റാന്‍ 75 ശതമാനം, കിഴക്കന്‍ പ്രവിശ്യ 74, ജിസാന്‍ 71, ഹായില്‍ 69, റിയാദ് 68, തബൂക്ക് 66, വടക്കന്‍ അതിര്‍ത്തി പ്രദേശം 66, മക്ക 65, അസീര്‍ 65, അല്‍ഖസീം 64, അല്‍ജൗഫ് 63, അല്‍ബാഹ 61, മദീന 58 എന്നിങ്ങനെയാണ് വിവാഹിതരായ സൗദി വനിതകളുടെ കണക്ക്. 15 നും 19നും ഇടയില്‍ എട്ട് ശതമാനം വനിതകളാണ് വിവാഹിതരായത്. 20 മുതല്‍ 24 വയസ്സിനുള്ളില്‍ വിവാഹിതരായവര്‍ 37 ശതമാനമാണ്. ഈ പ്രായത്തില്‍ രണ്ട് ശതമാനമാണ് വിവാഹ മോചിതര്‍. 25നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 76 ശതമാനം പേരും 30നും 34നും ഇടയില്‍ പ്രായമുള്ളവരില്‍ 89 ശതമാനവും 40 നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 81 ശതമാനവും 45നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ 86 ശതമാനവും വിവാഹിതരാണ്. 40നും 49നും ഇടയില്‍ 10 ശതമാനമാണ് വിവാഹമോചന നിരക്ക്. അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    25/04/2026
    കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    25/04/2026
    ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    25/04/2026
    മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    25/04/2026
    മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.