ജിദ്ദ – ഇറാന്‍ യുദ്ധത്തിനിടെയും കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. എണ്ണ മേഖല 2.3 ശതമാനവും പെട്രോളിതര മേഖല 2.8 ശതമാനവും സര്‍ക്കാര്‍ മേഖല 1.5 ശതമാനവും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



