ജിദ്ദ – യെമന് സൗദി അറേബ്യ നല്‍കുന്ന പിന്തുണയുടെ തുടര്‍ച്ചയെന്നോണം യെമനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത വികസന പദ്ധതികള്‍ നടപ്പാക്കുന്നതായി സൗദി ഡെവലപ്മെന്റ് ആന്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം അറിയിച്ചു. 190 കോടി റിയാല്‍ ചെലവില്‍ 28 പദ്ധതികളാണ് നടപ്പാക്കുന്നത്. യെമനില്‍ സ്ഥിരത ശക്തിപ്പെടുത്താനും സുസ്ഥിര വികസനം കൈവരിക്കാനും വളര്‍ച്ചയെ പിന്തുണക്കാനും ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. ഇത് യെമന്‍ പൗരന്മാരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കും.
വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, ജലം, ഗതാഗതം, ആശയവിനിമയം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളിലാണ് സൗദി ധനസഹായത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നത്.
സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടെയും വികസന പദ്ധതികളും പ്രോഗ്രാമുകളും നടപ്പാക്കുന്നതിലൂടെയും യെമനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ പിന്തുണ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും യെമന്‍ ജനതക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനും ഈ പിന്തുണ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ഏദന്‍ ഗവര്‍ണറേറ്റില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രി അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കല്‍, യെമനില്‍ ആദ്യത്തെ സമുദ്രജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം, ഏദന്‍ വിമാനത്താവള പുനരധിവാസ പദ്ധതിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളുടെ ആരംഭം, സര്‍ക്കാര്‍ ആസ്ഥാനവും പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് പദ്ധതിയും, തീരദേശ റോഡിന്റെ നിര്‍മ്മാണം, വിപുലീകരണം, നവീകരണം, ഹദ്‌റമൗത്ത്, ഏദന്‍, ലഹ്ജ്, അബ്‌യന്‍, അല്‍ദാലിഅ്, ശബ്വ, സൊഖൊത്ര എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 30 സ്‌കൂളുകളുടെ നിര്‍മ്മാണവും സജ്ജീകരണങ്ങളും, ഹദ്‌റമൗത്ത് ഗവര്‍ണറേറ്റില്‍ ഹദ്‌റമൗത്ത് യൂണിവേഴ്സിറ്റി ആശുപത്രി നിര്‍മ്മാണം, രണ്ട് പുതിയ കോളേജുകള്‍ സ്ഥാപിക്കുന്നതിലൂടെ ഹദ്‌റമൗത്ത്, സീയൂന്‍ സര്‍വകലാശാലകള്‍ക്കുള്ള പിന്തുണ, കാര്‍ഷിക വെറ്ററിനറി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസനം, അല്‍അബ്ര്‍ റോഡ് പുനരുദ്ധാരണവും നവീകരണവും, അല്‍മഹ്‌റ ഗവര്‍ണറേറ്റില്‍ കിംഗ് സല്‍മാന്‍ മെഡിക്കല്‍ ആന്റ് എജ്യുക്കേഷണല്‍ സിറ്റി മൂന്ന് വര്‍ഷത്തേക്ക് കൂടി പ്രവര്‍ത്തിപ്പിക്കല്‍, കിംഗ് സല്‍മാന്‍ മെഡിക്കല്‍ ആന്റ് എജ്യുക്കേഷണല്‍ സിറ്റിയില്‍ കോളേജ് ഓഫ് അപ്ലൈഡ് ആന്റ് ഹെല്‍ത്ത് സയന്‍സസ് സ്ഥാപിക്കല്‍ എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
സൊഖൊത്ര ഗവര്‍ണറേറ്റില്‍ കിംഗ് സല്‍മാന്‍ ജുമാമസ്ജിദ് നിര്‍മ്മാണം, സൊഖൊത്ര ആശുപത്രി പ്രവര്‍ത്തിപ്പിക്കല്‍, ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കോളേജ് ഓഫ് എജ്യുക്കേഷനും സ്ഥാപിക്കല്‍, അബ്‌യന്‍ ഗവര്‍ണറേറ്റില്‍ സബ്ബാഹ് ആശുപത്രി നിര്‍മ്മാണവും സജ്ജീകരണവും, മോഡല്‍ സ്‌കൂളുകളുടെ നിര്‍മ്മാണം, ലഹജ് ഗവര്‍ണറേറ്റില്‍ റാസ് അല്‍ആറയില്‍ മാതൃ-ശിശു ആരോഗ്യ കേന്ദ്ര, പ്രസവ അടിയന്തര ചികിത്സാ കേന്ദ്ര പദ്ധതി, ശബ്വയില്‍ ശബ്വ ആശുപത്രി പ്രവര്‍ത്തിപ്പിക്കല്‍, കാര്‍ഷിക മേഖലക്കുള്ള പിന്തുണ, തഇസ് ഗവര്‍ണറേറ്റില്‍ കണ്ണാശുപത്രി നിര്‍മ്മാണം, 30 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണം, അല്‍മൊഖ ആശുപത്രി പ്രവര്‍ത്തിപ്പിക്കല്‍, മാരിബ് ഗവര്‍ണറേറ്റില്‍ അല്‍അബ്ര്‍ റോഡ് വിപുലീകരണ, പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ആരംഭം, ഗേള്‍സ് വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിര്‍മ്മാണം, അല്‍ദാലിഇല്‍ അല്‍ദാലിഅ് ഗ്രാമീണ ആശുപത്രിയുടെ നിര്‍മ്മാണം എന്നീ പദ്ധതികളും സൗദി സഹായത്തോടെ നടപ്പാക്കും.



