തായിഫ്- സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് അധ്യാപികമാരും ഡ്രൈവറും ദാരുണമായി മരിച്ചു. മക്കയിൽ നിന്ന് തായിഫിന് കിഴക്കുള്ള അൽമോയ ഗ്രാമത്തിലെ ജോലിസ്ഥലത്തേക്ക് കാറിൽ സഞ്ചരിക്കവെയാണ് ഇന്നു രാവിലെ ദുരന്തമുണ്ടായത്.
അധ്യാപികമാർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയവും അധികൃതരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അധികൃതർ അറിയിച്ചു. ജോലിസ്ഥലത്തേക്ക് യാത്ര തിരിക്കുന്നതിനിടയിലുണ്ടായ ഈ വേർപാട് സഹപ്രവർത്തകരിലും നാട്ടുകാരിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







