Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    • ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    • വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    • മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
    • സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം16/02/2026 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 27 ന് വെള്ളിയാഴ്ച മലസ് ലുലു ഹൈപര്‍ അരീനയില്‍ നടക്കും. അയ്യായിരത്തോളം ആളുകളെയാണ് കെഎംസിസിയുടെ ഇഫ്താറിന് പ്രതീക്ഷിക്കുന്നത്. വിപുലമായ ഒരുക്കങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇഫ്ത്താര്‍ സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി അലി വയനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
    സയ്യിദ് അഷ്‌റഫ് തങ്ങള്‍, അഷ്‌റഫ് വേങ്ങാട്ട്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, കെ കെ കോയാമു ഹാജി എന്നിവര്‍ രക്ഷാധികാരികളും സി.പി മുസ്തഫ (ചെയര്‍മാന്‍), ശുഐബ് പനങ്ങാങ്ങര (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറര്‍) എന്നിവര്‍ മുഖ്യഭാരവാഹികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.

    കേരളത്തിലെ വിവിധ സി എച്ച് സെന്ററുകള്‍ക്ക് വേണ്ടി റമദാന്‍ മാസത്തില്‍ സ്വരൂപിക്കുന്ന ഏകീകൃത ഫണ്ട് സമാഹരണം ഈ വര്‍ഷവും നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 34 സി എച്ച് സെന്ററുകളുടെ ചാപ്റ്റര്‍ കമ്മിറ്റികള്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസ ലോകത്ത് പ്രതിസന്ധിയിലാകുന്ന ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി രൂപീകരിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള ചികിത്സ സഹായം വര്‍ധിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യോഗത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്ക്, സി എച്ച് സെന്റര്‍ സമിതി ചെയര്‍മാന്‍ അസീസ് വെങ്കിട്ട, റിലീഫ് സെല്‍ കണ്‍വീനര്‍ സിറാജ് മേടപ്പില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, ഷമീര്‍ പറമ്പത്ത്, അഷ്‌റഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം ഭാരവാഹികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar meet Ramadan Riyadh KMCC Saudi
    Latest News
    ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    18/04/2026
    ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    18/04/2026
    വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    18/04/2026
    മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
    18/04/2026
    സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version