റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്രീമിയം വിമാനക്കമ്പനിയായ റിയാദ് എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്ക് തുടക്കമിട്ടു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വിമാനം സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് മുംബൈയിലെത്തി. റിയാദ് എയറിന്റെ വിമാനങ്ങള്‍ പറക്കുന്ന ലോകത്തെ ഒമ്പതാമത്തെ രാജ്യമാണ് ഇനി ഇന്ത്യ.
രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്കുള്ള ഈ പ്രവേശനം തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു നാഴികക്കല്ലും പുതിയൊരു തുടക്കവുമാണെന്ന് കമ്പനി അറിയിച്ചു. ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനത്തിലാണ് ആദ്യ യാത്ര നടന്നത്. റിയാദില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് മുംബൈയിലെത്തിയത്. ആദ്യ വാണിജ്യ പറക്കലി?െന്റ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികളും സംബന്ധിച്ചു.
ഇനി മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും, അതായത് ദിവസേന മുംബൈയിലേക്ക് റിയാദ് എയറിന്റെ സര്‍വീസുകളുണ്ടാകും. റിയാദില്‍ നിന്ന് ഉച്ചയ്ക്ക് 2.05ന്? പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി 8.35-നാണ്? മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്നത്. മടക്ക സര്‍വീസില്‍, മുംബൈയില്‍ നിന്ന് രാത്രി 10.05-ന് പുറപ്പെടുന്ന വിമാനം സൗദി പ്രാദേശിക സമയം രാത്രി 11.50-ഓടെ റിയാദില്‍ തിരിച്ചെത്തും. ഏകദേശം നാല് മണിക്കൂറാണ് യാത്രാ സമയം.
ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ വിവരവും സന്തോഷവും റിയാദ് എയര്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ വലിയ ആശ്വാസമാകുന്നതാണ് ഈ പുതിയ വിമാന സര്‍വീസ്.






