Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 14
    Breaking:
    • വേള്‍ഡ് ഡിഫന്‍സ് ഷോ: 220 കരാറുകള്‍ ഒപ്പുവെച്ചു
    • ഈജിപ്തില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ വെന്തുമരിച്ചു
    • ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​
    • ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരു കുട്ടി മരിച്ചു, നിരവധി തൊഴിലാളികൾക്ക് പരിക്ക്​
    • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കൊറോണ വാക്‌സിനുകളുടെ പാർശ്വഫലം; റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/12/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Dr. Abdulla Aseeri
    ഡോ. അബ്ദുല്ല അസീരി
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കോവിഡ് 19 വാക്‌സിനുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് നിലവിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോഅബ്ദുല്ല അസീരി പറഞ്ഞു. കൊറോണ വൈറസ് വാക്‌സിനുകളെ കുറിച്ചുള്ള നിലവിലെ തർക്കങ്ങൾക്ക് മാനുഷിക മാനമില്ല. ഇത് സാങ്കേതിക വിശദാംശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാക്‌സിൻ വെറുമൊരു മെഡിക്കൽ ഉൽപ്പന്നമല്ല. മറിച്ച്, ജനസംഖ്യാ ദുരന്തത്തിൽ നിന്ന് നമ്മെ രക്ഷിച്ച ജീവൻ രക്ഷാമാർഗമായിരുന്നു. കോവിഡ് വാക്‌സിനുകൾ ആദ്യ വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം രണ്ടു കോടി മരണങ്ങൾ തടയാൻ സഹായിച്ചു.

    കോവിഡ് വാക്‌സിനുകൾ സൗദി അറേബ്യയിലും യു.എ.ഇയിലും മരണങ്ങൾ 90 ശതമാനത്തിലേറെ കുറച്ചു. മരുന്നുകൾക്കും വാക്‌സിനുകൾക്കും പാർശ്വഫലങ്ങളുണ്ട്. ഇവ സുതാര്യമായി നിരീക്ഷിക്കപ്പെടുന്നു. എന്നാൽ അപൂർവ അപകടസാധ്യതയെ വൈറസിന്റെ അപകടസാധ്യതയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലായ്‌പ്പോഴും പാർശ്വഫലങ്ങൾ ജീവൻ സംരക്ഷിക്കുന്നതിന് അനുകൂലമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാക്‌സിനുകളുടെ ദ്രുതഗതിയിലുള്ള വികസനം ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇല്ലാതാക്കിയിട്ടില്ല. മറിച്ച്, ഗണ്യമായ ധനസഹായവും വലിയ കൂട്ടം സന്നദ്ധപ്രവർത്തകരെയും ഉപയോഗിച്ച് അവ ഒരേസമയം നടത്തിയതാണ്. ഇരുപതു വർഷത്തെ ശാസ്ത്രീയ ഗവേഷണത്തിന്റെ ഫലമായാണ് എം.എൻ.ആർ.എ സാങ്കേതികവിദ്യ ഉണ്ടായത്. പുതിയ വൈറസിനെ ചെറുക്കാനായി ഈ സാങ്കേതികവിദ്യ പ്രത്യേകം പൊരുത്തപ്പെടുത്തി. ശാസ്ത്രീയ വിമർശനത്തെ വാക്‌സിൻ ഫലത്തോടുള്ള നന്ദിയോടെ സന്തുലിതമാക്കുന്നതിൽ നീതി പുലർത്തുക, വാക്‌സിനുകൾ വിജയകരമാക്കിയ കാരണങ്ങൾ അംഗീകരിക്കുക എന്നതാണ് ഇന്നത്തെ കടമയെന്നും ഡോ. അബ്ദുല്ല അസീരി പറഞ്ഞു.

    അതേസമയം, എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടെന്നും ആസ്പിരിൻ പോലും രക്തസ്രാവം മൂലം ബ്രിട്ടനിൽ, പ്രത്യേകിച്ച് പ്രായമായവരിൽ പ്രതിവർഷം 30,000 പേരുടെ മരണത്തിന് കാരണമാകുന്നതായും കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ പാത്തോളജി വിഭാഗം മേധാവി അശ്‌റഫ് അൽദാദ പറഞ്ഞു. ആസ്പിരിന്റെ പാർശ്വഫലങ്ങൾ കോവിഡ് വാക്‌സിൻ ഫാർശ്വഫലങ്ങളെ കുറിച്ച അതേ വിവാദം സൃഷ്ടിക്കുന്നില്ല. അസാധാരണമായ നടപടികൾ ആവശ്യമായി വന്ന അഭൂതപൂർവമായ പകർച്ചവ്യാധിയെയാണ് നാം നേരിട്ടത്. വാക്‌സിനുകൾ എല്ലാ ക്ലിനിക്കൽ ഘട്ടങ്ങളിലൂടെയും കടന്നുപോയി. സൗദി അറേബ്യയിൽ ഫലങ്ങൾ ശ്രദ്ധേയമായിരുന്നു. മരണ നിരക്ക് 30 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറഞ്ഞു. നടപടികൾ വേഗത്തിലായിരുന്നു. പക്ഷേ, സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ നന്നായി പഠിച്ചായിരുന്നെന്നും ഡോ. അശ്‌റഫ് അൽദാദ പറഞ്ഞു.

    കോവിഡ് വാക്‌സിനുകൾ പല ഘട്ടങ്ങളിലൂടെ കടന്നുപോയതായി കൺസൾട്ടന്റ് ന്യൂറോ സർജനായ ഇബ്രാഹിം അൽസുബൈതി പറഞ്ഞു. എന്നാൽ ഈ ഘട്ടങ്ങൾ വേഗത്തിലായിരുന്നു. സാധാരണയായി ഏകദേശം 10 വർഷമെടുക്കുന്നതും നെഗറ്റീവ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതുമായ വാക്‌സിനുകൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത മെഡിക്കൽ നടപടിക്രമങ്ങൾ കോവിഡ് വാക്‌സിൻ കാര്യത്തിൽ പാലിച്ചില്ല. പക്ഷേ, അവ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതായി ഡോ. ഇബ്രാഹിം അൽസുബൈതി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Corona Vaccine Reports Saudi arabia side effects
    Latest News
    വേള്‍ഡ് ഡിഫന്‍സ് ഷോ: 220 കരാറുകള്‍ ഒപ്പുവെച്ചു
    14/02/2026
    ഈജിപ്തില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ വെന്തുമരിച്ചു
    14/02/2026
    ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​
    13/02/2026
    ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരു കുട്ടി മരിച്ചു, നിരവധി തൊഴിലാളികൾക്ക് പരിക്ക്​
    13/02/2026
    കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.