Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ്
    • എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം
    • എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    • ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്
    • നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- മഞ്ചേശ്വരത്തിന്റെ ജനകീയ എം.എൽ.എയും പ്രവാസി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലർത്തുന്ന ജനപ്രതിനിധിയുമായ എ.കെ.എം. അഷ്‌റഫ് എം.എൽ.എക്ക് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിക്കുന്നു.
    വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ശക്തമായ രാഷ്ട്രീയ മറുപടി നൽകി ചരിത്ര ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വീണ്ടും വിജയിച്ച ശേഷം ആദ്യമായി യു.എ.ഇയിലെത്തുന്ന എ.കെ.എം. അഷ്റഫിന് നൽകുന്ന സ്വീകരണം പ്രവാസി സമൂഹത്തിന്റെ വലിയ സ്‌നേഹത്തിന്റെയും പിന്തുണയുടെയും പ്രകടനമാകും.
    സെപ്റ്റംബർ 19ന് ശനിയാഴ്ച രാത്രി 7 മണിക്ക് മംസാർ ഫോക്ലോർ തിയേറ്ററിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, കെ.എം.സി.സി നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുക്കും.

    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മഞ്ചേശ്വരത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പ്രവാസികളുടെ പ്രശ്‌നങ്ങൾക്കുമൊപ്പം നിൽക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ എ.കെ.എം. അഷ്‌റഫിന് ലഭിക്കുന്ന ഈ സ്വീകരണം രാഷ്ട്രീയത്തിനപ്പുറം നാടും പ്രവാസ ലോകവും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
    തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ദുബായിലെത്തുന്ന ജനകീയ നേതാവിനെ നേരിൽ കാണാനും ആശംസകൾ അറിയിക്കാനും വിവിധ മേഖലകളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ- സാമൂഹിക ചരിത്രത്തിൽ ശ്രദ്ധേയമായ വിജയത്തിന് ശേഷം നടക്കുന്ന ഈ സ്വീകരണ സമ്മേളനം ദുബായിലെ മഞ്ചേശ്വരക്കാരുടെ സംഗമ വേദിയായും മാറും.
    മഞ്ചേശ്വരത്തിന്റെ വികസന സ്വപ്‌നങ്ങൾക്കും ജനകീയ മുന്നേറ്റങ്ങൾക്കും പുതിയ ദിശ നൽകുന്ന ജനപ്രതിനിധിക്ക് പ്രവാസലോകത്തിന്റെ ആദരവും സ്‌നേഹവും സമർപ്പിക്കുന്ന ഈ പരിപാടിയിൽ മുഴുവൻ പേരും കുടുംബസമേതം പങ്കെടുത്ത് സ്വീകരണ സമ്മേളനം വിജയിപ്പിക്കണമെന്ന് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബെരികെ, ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ, ട്രഷറർ മൻസൂർ മർത്യാ എന്നിവർ അഭ്യർഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Dubai
    Latest News
    അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം തടവ്
    17/09/2026
    എ.കെ.എം അഷ്റഫ് എം.എൽ.എക്ക് സെപ്. 19ന് ദുബായിൽ സ്വീകരണം
    17/09/2026
    എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    17/09/2026
    ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്
    17/09/2026
    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.