ദോഹ– മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ മുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ്റെയും, മുൻ എം.പി തലേക്കുന്നിൽ ബഷീറിൻ്റെയും സ്മരണ പുതുക്കി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന “സ്മൃതി സംഗമം 2026” ൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ എം.എൽ.എയുമായ കെ.എസ്.ശബരിനാഥൻ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം നൽകിയ ഇരു നേതാക്കളുടെയും പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മുനീർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠൻ, ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, രക്ഷാധികാരി കെ.കെ.ഉസ്മാൻ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ.ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ജയപാൽ മാധവന്‍, അൻവർ സാദത്ത്, ഷിബു സുകുമാരൻ, സൂരജ് പോത്തൻകോട്, ഫൈസൽ ഹസ്സൻ, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ് തുടങ്ങിയവർ പ്രിയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. പ്രവാസ ലോകത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇൻകാസിൻ്റെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇത്തരം സ്മരണകൾ ഊർജ്ജം പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇൻകാസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശങ്കർ സ്വാഗതവും, വൈസ് പ്രസിഡന്റ് സലിം കല്ലറ നന്ദിയും പറഞ്ഞു.



