ദോഹ– പ്രമുഖ അഡ്വർടൈസിങ് കമ്പനിയായ മീഡിയ പ്ലസ് എല്ലാ വർഷവും ഇറക്കാറുള്ള ഖത്തർ ബിസിനസ് കാർഡ് ഡയറക്ടി’യുടെ 19ാം പതിപ്പ് പുറത്തിറക്കി. ദോഹയിലെ സിഗ്നേച്ചർ ബൈ മർസയിൽ വെച്ച് കെബിഎഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി അഡ്രസ് ഗേറ്റ് വേ മാനേജിങ് ഡയറക്ടർ ഷംസീർ ഹംസക്ക് പുതിയ പതിപ്പ് കൈമാറി. ബിസിനസ് കാർഡ് ഡയറക്ടി ബിസിനസ് നെറ്റ്വർക്കിന്റെ വഴികാട്ടിയാണെന്ന് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്ന ഷഹീൻ മുഹമ്മദ് ഷാഫി അഭിപ്രായപ്പെട്ടു. ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ വേ കോർപറേറ്റ് സർവീസസ് മാനേജിംഗ് ഡയറക്ടർ ഉവൈസ്, ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ.ഷീല ഫിലിപ്പ്, അക്കോൺ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടർ ജലീൽ പുളിക്കൽ, അക്കോൺ പ്രോപ്പർട്ടീസ് സിഒഒ ആഷിഖ് ഷബീർ എന്നിവർ സംസാരിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ജനറൽ മാനേജർ ഷറഫുദ്ധീൻ, ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖ്, ആബിദ്, അബ്ദുൽ സമദ്, നിഷാദ് എന്നിവർ നേതൃത്വം നൽകി.



