Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • റിയാദില്‍ മകന്റെ കുത്തേറ്റു മരിച്ച ഇന്ത്യക്കാരായ മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
    • റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    • കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    • ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    • കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ05/03/2026 Qatar Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മററി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കലയുടെയും സാഹിത്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടത് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും അപരത്വവും സൃഷ്ടിക്കാനല്ല. എന്നാല്‍ കേരളത്തിന്റെ ഈ ശ്രേഷ്ഠപാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനും തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കാനുമാണ് കേരളസ്റ്റോറിയിലൂടെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരസ്‌നേഹത്തിന്റെയും പങ്കുവെപ്പിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും കേരളീയപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമാത്രമേ ഇത്തരം കുത്സിത ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസി വെല്‍ഫെയല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ പുതിയ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. വിമന്‍സ്ജസ്റ്റിസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നദീറാ അഹ്‌മദ് ആശംസാ പ്രസംഗം നിര്‍വഹിച്ചു. സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, അംജദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ് വടകര സമാപനം നടത്തി. ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന ചടങ്ങ് നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    events Kerala Story Pravasi welfare qatar
    Latest News
    റിയാദില്‍ മകന്റെ കുത്തേറ്റു മരിച്ച ഇന്ത്യക്കാരായ മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
    05/03/2026
    റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    05/03/2026
    കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    05/03/2026
    ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    05/03/2026
    കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.