സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ രാജാവ്, തുര്‍ക്കി, ഇറാന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ അടക്കം 57 അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും നേതാക്കളും പ്രധാനമന്ത്രിമാരും പങ്കെടുത്തു.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഇസ്രായിലിന്റെ ചെയ്തികള്‍ ഖത്തറിനെ പിന്തിരിപ്പിക്കില്ല. പരമാധികാര ലംഘനം ഖത്തര്‍ അനുവദിക്കില്ല.