Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    • സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    • വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    • മൂന്നാറിൽ ലോറിക്കു മുകളിൽ മണ്ണ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
    • 15 വയസ്സുകാരിയോട് ലൈംഗികാതിക്രമം: വ്ലോഗർ മുഹമ്മദ് സാലി അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Qatar

    ഇന്ത്യൻ പ്രതിനിധി സംഘം ഖത്തർ സന്ദർശനം പൂർത്തിയാക്കി, ഭീകരതയോട് സന്ധിയില്ലെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചു

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ27/05/2025 Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഇന്ത്യയിലേക്ക് ഭീകരാക്രമണം സ്പോൺസർ ചെയ്യുന്നത് പാക്കിസ്ഥാൻ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. ഇത് ലോകത്തിനു മുമ്പാകെ തുറന്നുകാണിക്കാനുള്ള ശ്രമമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി ഖത്തറിൽ എത്തിയ ഇന്ത്യൻ സർവ്വകക്ഷി സംഘം മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

    പാർലമെന്റ് ആക്രമണവും 2008 മുംബൈ ഭീകരാക്രമണവും ഉറിയിലെ ഉൾപ്പെടെയുള്ള നിരവധി ആക്രമണങ്ങളും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമങ്ങൾക്കെല്ലാം പിന്നിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന ഭീകര സംഘടനകൾ ആണെന്ന് തെളിവ് സഹിതം വ്യക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു. ഖത്തർ ആഭ്യന്തര സഹമന്ത്രി ഉൾപ്പെടെയുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യയുടെ നിലപാട് അവരെ ബോധ്യപ്പെടുത്തിയതായി അവർ കൂട്ടിച്ചേർത്തു.

    വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘം ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധി സംഘമാണെന്നും, ഭീകരതക്കെതിരെ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രതിനിധി സംഘത്തിലെ രാജീവ്‌ പ്രതാപ് റൂഡി പറഞ്ഞു. ഓപ്പറേഷൻ സിന്ധുർന് ശേഷം വെടിനിർത്തൽ നടപ്പിലാക്കുന്നതിൽ ബാഹ്യ ഇടപെടുകള് ഉണ്ടായിട്ടില്ലെന്ന് പ്രതിനിധി സംഘത്തിലെ അംഗമായ ആനന്ദ് ശർമ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹരിക്കുകയുള്ളൂ എന്നും ഒരു ബാക്ക് ചാനൽ ചർച്ചയും ഇതിൽ നടന്നിട്ടില്ലെന്നും പ്രതിനിധി സംഘത്തിലെ മനീഷ് തിവാരി പ്രതികരിച്ചു.

    ഭീകരവാദത്തിനെതിരെ പൊതുവായി അഭിപ്രായ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം യാത്ര നടത്തുന്നതെന്നും അത് നേടിയെടുക്കാൻ സാധിച്ചതായും പ്രതിനിധി സംഘത്തിലെ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

    രണ്ട് ദിവസത്തെ സന്ദർശത്തിനിടയിൽ ഖത്തർ ആഭ്യന്തര സഹമന്ത്രി, ഖത്തർ ശൂറ കൗൺസിൽ അംഗങ്ങൾ,, ഖത്തറിലെ പ്രാദേശിക മാധ്യമ സ്ഥാപനമേധാവികൾ, ഖത്തരി പ്രമുഖർ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഖത്തർ സന്ദർശനം പൂർത്തിയാക്കിയ പ്രതിനിസംഘം ഇന്ന് രാവിലെ ദോഹയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. തുടർന്ന് ഈജിപ്റ്റ്, എത്യോപ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
    എൻസിപി നേതാവ് സുപ്രിയ സുലെ നയിക്കുന്ന സംഘത്തിൽ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, എംപിമാരായ മനീഷ് തിവാരി (കോൺഗ്രസ്), രാജീവ് പ്രതാപ് റൂഡി (ബിജെപി), അനുരാഗ് സിംഗ് താക്കൂർ (ബിജെപി), വിക്രംജിത് സിംഗ് സാഹിനി (എ എപി), ലവറു ശ്രീകൃഷ്ണ ദേവരായാലു (ടിഡിപി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്) യുഎന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവായ സയ്യിദ് അക്ബർ ദീൻ എന്നിവരാണുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    operation sindhoor qatar ഓപ്പറേഷൻ സിന്ദൂർ ഖത്തർ
    Latest News
    തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    27/07/2025
    സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    27/07/2025
    വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    26/07/2025
    മൂന്നാറിൽ ലോറിക്കു മുകളിൽ മണ്ണ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
    26/07/2025
    15 വയസ്സുകാരിയോട് ലൈംഗികാതിക്രമം: വ്ലോഗർ മുഹമ്മദ് സാലി അറസ്റ്റിൽ
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.