Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    • വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    • അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    • മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    • ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തർ ഹമദ് വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾ സർവീസ് പുനരാരംഭിച്ചു

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ22/04/2026 Qatar Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകാനുള്ള
    ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പല കമ്പനികളും സർവീസ് ആരംഭിച്ചു. ഇന്നലെ മുതൽ ഫ്ലൈദുബായ് സർവീസ് ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാൻ അമേരിക്ക യുദ്ധത്തെ തുടർന്ന് ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. ആഴ്ചകൾക്ക് ശേഷം ഖത്തർ എയർവെയ്സ് സർവീസുകൾ പുനരാരംഭിച്ചങ്കിലും സുരക്ഷാ കണക്കിലെടുത്ത് വിദേശ വിമാന കമ്പനികൾക്ക് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള വിദേശ വിമാന കമ്പനികളുടെ സർവീസ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് സിവിൽ അതോറിറ്റി അധികൃതർ വ്യക്തമാക്കിയത്.

    ഇതിനെ തുടർന്ന് ദോഹയിലേക്കും ദോഹയിൽ നിന്നുമുള്ള സർവീസുകൾ ഫ്ലൈദുബായ് പുനരാരംഭിച്ചു. തുടർ ദിവസങ്ങളിൽ സർവീസ് ആരംഭിക്കുന്ന എയർലൈൻസും അവരുടെ ആരംഭ തീയതികളും:
    2026 ഏപ്രിൽ 22 – എയർ അറേബിയ
    2026 ഏപ്രിൽ 23 – ഒമാൻ എയർ, റോയൽ ജോർഡാനിയൻ, ടാർക്കോ ഏവിയേഷൻ, യു.എസ്.-ബംഗ്ല എയർലൈൻസ്
    2026 ഏപ്രിൽ 26 – മിഡിൽ ഈസ്റ്റ് എയർലൈൻസ്
    2026 ഏപ്രിൽ 28 – ഹിമാലയ എയർലൈൻസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സർവീസ് മെയ് ഒന്നുമുതൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഈ റൂട്ടിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ട്രാവൽ ഏജൻസി കളിലും മറ്റും ലഭ്യമാണ്.

    ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് ബുക്കിംഗുകൾക്കും വിമാന ഷെഡ്യൂളുകൾക്കും, യാത്രക്കാർ ബന്ധപ്പെട്ട എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.“ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം ഷെഡ്യൂളുകൾ മാറ്റങ്ങളോ റദ്ദാക്കലുകളോ ഉണ്ടായേക്കാം” എന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    qatar
    Latest News
    ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    22/04/2026
    വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    22/04/2026
    അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    22/04/2026
    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    22/04/2026
    ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version