ദോഹ- ഖത്തറിലെ കത്താറയിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കത്താറയുടെ പരിസരങ്ങളിലാണ് തുടർ സ്ഫോടനങ്ങളുണ്ടായത്. നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.


ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി ദോഹയിൽനിന്നുളള മലയാളികൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു. കത്താറയിൽ പുക ഉയരുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ടിലുണ്ട്.
(ഇതൊരു ബ്രേക്കിംഗ് ന്യൂസാണ്. തുടർവാർത്തകൾക്കായി ദ മലയാളം ന്യൂസിനൊപ്പം തുടരുക)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group