തൃത്താല: ഇന്നലെ രാത്രി ഖത്തറില്‍ നിന്നും വന്ന യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂര്‍ തച്ചറം കുന്നത്ത് അലിയുടെ മകന് അനസാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്ന് രാവിലെ മക്കളുമൊത്ത് വീട്ടിനടുത്ത കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടം.അവധിക്കു പോയ പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു.
ഖത്തർ കെഎംസിസി തൃത്താല മണ്ഡലം വർക്കിംഗ് കമ്മിറ്റി മെമ്പറും, കൺസോളിഡേറ്റഡ് കോണ്ട്രാക്ടിംഗ് കമ്പനി ജീവനക്കാരനുമാണ്. ഉള്ളന്നൂർ മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് തച്ചറ കുന്നത്ത് അലിയാണ് പിതാവ്. ഭാര്യ: റയീദ റസൽ, മകൻ: റസൽ അഹമദ്. അനസിന്റെ ആകസ്മിക നിര്യണത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി, പാലക്കാട് ജില്ല, തൃത്താല മണ്ഡലം കമ്മറ്റികൾ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ദൈദ. മകന്: റാസല്‍. അനസ് വെള്ളിയാഴ്ച രാത്രിയാണ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. ഖബറടക്കം ശനി വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബര്‍സ്ഥാനില്‍ നടക്കും.