Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 21
    Breaking:
    • ഖത്തര്‍ എയര്‍വേയ്‌സിന്റെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സൗജന്യ വൈഫൈ സേവനം
    • വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കേ യുവാവിന് മാപ്പു നൽകി സൗദി പൗരൻ
    • കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം, വനിതാ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയത് സല്‍മാന്‍ രാജാവിന്റെ പത്‌നി
    • കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
    • കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖത്തര്‍ എയര്‍വേയ്‌സിന്റെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സൗജന്യ വൈഫൈ സേവനം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/08/2026 Gulf Qatar Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ : ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ ബോയിംഗ് 787 വിമാനനിരയിലുടനീളം ഈ വര്‍ഷാവസാനത്തോടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം പൂര്‍ത്തിയാക്കാനുള്ള പാതയിലാണ്. പകുതിയിലധികം വിമാനങ്ങളും ഇപ്പോള്‍ തന്നെ അതിവേഗ സാറ്റലൈറ്റ് വൈഫൈ സേവനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ദോഹ ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ബോയിംഗ് 7879 ഉള്‍പ്പെടെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഏഴ് മാസത്തിനിടെ തങ്ങളുടെ ബോയിംഗ് 7878 വിമാനനിരയിലുടനീളം സ്റ്റാര്‍ലിങ്ക് സ്ഥാപിക്കല്‍ കമ്പനി പൂര്‍ത്തിയാക്കി. ലോകത്തിലെ ആദ്യത്തേതും വലുതുമായ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777, എയര്‍ബസ് എ350, ബോയിംഗ് 787 എന്നീ വിമാനനിരകള്‍ ഇപ്പോള്‍ തങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് പറഞ്ഞു.
    വിമാന കമ്പനി നേരത്തെ ബോയിംഗ് 777 വിമാനനിരയിലുടനീളം സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷനുകള്‍ ഒമ്പത് മാസത്തിനുള്ളിലും എയര്‍ബസ് എ350 ഫ്‌ലീറ്റുകളില്‍ എട്ട് മാസത്തിനുള്ളിലും പൂര്‍ത്തിയാക്കി. ബോയിംഗ് 787 പ്രോഗ്രാം ഇപ്പോള്‍ 83 ശതമാനത്തിലധികം പൂര്‍ത്തിയായി. 2026 അവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച വിമാനങ്ങള്‍ക്ക് 500 എം.ബി വരെ വൈഫൈ വേഗത നല്‍കാന്‍ കഴിയും. ഇത് ആകാശത്തു വെച്ച് ജോലി ചെയ്യാനും ആശയവിനിമയം നടത്താനും ഉള്ളടക്കം സ്ട്രീം ചെയ്യാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും യാത്രക്കാരെ അനുവദിക്കുന്നു.
    ആറ് ഭൂഖണ്ഡങ്ങളിലുടനീളമുള്ള ദീര്‍ഘദൂര, അള്‍ട്രാ ദീര്‍ഘദൂര റൂട്ടുകളില്‍ സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എയര്‍ലൈന്‍ ആണ് ഖത്തര്‍ എയര്‍വേയ്‌സ്. ഈ സേവനം തീര്‍ത്തും സൗജന്യമാണ്. പ്രിവിലേജ് ക്ലബ് അംഗത്വ പ്രാമാണീകരണത്തിലൂടെയും എന്റോള്‍മെന്റ് വഴിയും യാത്രക്കാര്‍ക്ക് അവരുടെ യാത്രയിലുടനീളം സ്റ്റാര്‍ലിങ്ക് ആക്‌സസ് ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, പ്രാദേശിക നിയന്ത്രണ ആവശ്യകതകള്‍ കാരണം ചില വിമാനത്താവളങ്ങളില്‍ ഗേറ്റ്ടുഗേറ്റ് ആക്‌സസ് ലഭ്യമായേക്കില്ല.
    യാത്രക്കാരുടെ സ്റ്റാര്‍ലിങ്ക് സേവന ഉപയോഗത്തിലെ വ്യാപ്തി ഇതിനകം പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. 2024 ഒക്ടോബറില്‍ ഖത്തര്‍ എയര്‍വേയ്‌സ് സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ആരംഭിച്ചതിനുശേഷം, 86,000 ലധികം വിമാന സര്‍വീസുകളിലായി 2.3 കോടിയിലേറെ യാത്രക്കാര്‍ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നു. നിലവില്‍ എയര്‍ലൈന്‍ പ്രതിദിനം സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച 323 വിമാന സര്‍വീസുകള്‍ വരെ നടത്തുന്നു. ഏറ്റവും പുതിയ ലോഞ്ച് വഴി, സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ബോയിംഗ് 7879 സര്‍വീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേയ്‌സ് മാറി. ദീര്‍ഘദൂര യാത്രാനുഭവത്തിന്റെ സാധാരണ ഭാഗമാണ് അതിവേഗ കണക്റ്റിവിറ്റി എന്ന വിശാലമായ തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ നേട്ടം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖത്തര്‍ എയര്‍വേയ്‌സിന്റെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സൗജന്യ വൈഫൈ സേവനം
    21/08/2026
    വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കേ യുവാവിന് മാപ്പു നൽകി സൗദി പൗരൻ
    21/08/2026
    കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം, വനിതാ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയത് സല്‍മാന്‍ രാജാവിന്റെ പത്‌നി
    21/08/2026
    കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
    20/08/2026
    കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    20/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version