Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 12
    Breaking:
    • പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന നടപടികൾ ഏകീകരിക്കണം; പ്രൊഫ്കോൺ
    • സൗദിയിൽ വ്യാജ സ്‌പെയര്‍പാര്‍ട്‌സ് വില്‍പന; കമ്പനിക്കും മാനേജര്‍ക്കും പിഴ
    • ഖത്തര്‍ ഉദ്യോഗസ്ഥരുടെ മരണം; അനുശോചനം അറിയിച്ച് സൗദി അറേബ്യ
    • മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു
    • ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുമായി റിയാദ് കേളി സില്‍വര്‍ ജൂബിലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മലയാളത്തിൽ നിന്ന് കവി സച്ചിദാനന്ദനും നോവലിസ്റ്റ് ഇ.സന്തോഷ് കുമാറും പങ്കെടുക്കും

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ12/10/2025 Gulf Events Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 44-ാം പതിപ്പിൽ മലയാളത്തിൽ നിന്ന് കവി കെ.സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

    ഇത്തവണത്തെ പുസ്തകമേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും.66 രാജ്യങ്ങളിൽ നിന്നുള്ള 251 അതിഥികളാണ് പുസ്തകമേളയിൽ ഷാർജയിൽ എത്തുക. ജമൈക്ക, നൈജീരിയ, മാലി, സെനഗൽ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും ഇത്തവണ സാന്നിധ്യം അറിയിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ കോൺടെന്‍റ് ക്രിയേറ്റർ പ്രാജക്ത കോലി ഇത്തവണ അതിഥിയായി പങ്കെടുക്കും. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അധികൃതർ പറഞ്ഞു. നൈജീരിയൻ എഴുത്തുകാരി ചിമാമണ്ട എൻഗോസി അഡീച്ചി മേളയുടെ പ്രധാന ആകർഷണമായിരിക്കും.

    ‘നീയും പുസ്തകവും തമ്മിൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന മേള നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിലാണ് അരങ്ങേറുന്നത്.
    കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 750 ശിൽപശാലകളും 300-ലേറെ സാംസ്കാരിക പരിപാടികളും ഉൾപ്പെടെ 1,200-ൽ അധികം പരിപാടികൾ അവതരിപ്പിക്കും.

    ഗ്രീസാണ് അതിഥി രാജ്യം. ഗ്രീക്ക് പ്രസിദ്ധീകരണങ്ങൾ, ചരിത്രപരമായ രേഖകൾ, പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഗ്രീസിന്‍റെ പവിലിയനിൽ പ്രദർശിപ്പിക്കും. പോയട്രി ഫാർമസി, പോപ്-അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷൻ തുടങ്ങിയ പുതിയ സവിശേഷതകൾ ഇത്തവണ ഉണ്ടാകും.

    ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാർലോ റോവെല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞൻ ഡോ. ജൂലി സ്മിത്ത് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസ്, ഈജിപ്ഷ്യൻ എഴുത്തുകാരൻ മോ ഗൗദത്ത്, കവയിത്രിയും ചലച്ചിത്ര സംവിധായികയുമായ നജൂം അൽ ഗാനം തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങളും ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമദ് റക്കാദ് അൽ അംറി അറിയിച്ചു.
    പുസ്തകോത്സവത്തിൻ്റെ ഭാഗമായി നവംബർ 8 മുതൽ 11 വരെ ന്യൂയോർക്ക് ത്രില്ലർ ഫെസ്റ്റിവലുമായി സഹകരിച്ചുള്ള നാലാമത് ത്രില്ലർ ഫെസ്റ്റിവൽ നടക്കും.

    നവംബർ 2 മുതൽ 4 വരെ 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസും നവംബർ 8 മുതൽ 10 വരെ 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസും നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    book festival e.santhosh kumar Event sachidananthan Sharjah sharjah expo centre
    Latest News
    പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന നടപടികൾ ഏകീകരിക്കണം; പ്രൊഫ്കോൺ
    12/10/2025
    സൗദിയിൽ വ്യാജ സ്‌പെയര്‍പാര്‍ട്‌സ് വില്‍പന; കമ്പനിക്കും മാനേജര്‍ക്കും പിഴ
    12/10/2025
    ഖത്തര്‍ ഉദ്യോഗസ്ഥരുടെ മരണം; അനുശോചനം അറിയിച്ച് സൗദി അറേബ്യ
    12/10/2025
    മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു
    12/10/2025
    ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുമായി റിയാദ് കേളി സില്‍വര്‍ ജൂബിലി
    12/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.