റിയാദ്– പാലക്കാട് ജില്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി. റംസാന്റെ പുണ്യവും സാഹോദര്യവും പങ്കുവെക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താമസരേഖ കാലാവധി തീര്‍ന്ന് നാട്ടില്‍ പോവാനാനാവാതെ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങി കിടക്കുന്ന മലയാളികളുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറുന്നൂറിലധികമാളുകള്‍ കഴിയുന്ന റിയാദ് ദിറാബിലെ ഒരു സ്വകാര്യ കമ്പനിയുടെ ക്യാമ്പിലാണ് സ്‌നേഹ സന്ദേശ ഇഫ്താറുമായി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരെത്തിയത്.
അസോസിയേഷന്‍ ഭാരവാഹികളും റിയാദിലെ സാംസ്‌കാരിക സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും നേരിട്ടെത്തിയാണ് തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ലളിതമായ ചടങ്ങുകളോടെ ആരംഭിച്ച പരിപാടിയില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം കൈമാറി.
നാടിന്റെ തനിമയും ഗൃഹാതുരത്വവും ഉണര്‍ത്തുന്നതായിരുന്നു വിരുന്നില്‍ വിതരണം ചെയ്ത വിഭവങ്ങള്‍. തങ്ങളെ തേടി ക്യാമ്പിലെത്തിയ അസോസിയേഷന്റെ ഈ ഉദ്യമത്തെ തൊഴിലാളികള്‍ നന്ദിയോടെ സ്മരിച്ചു. റിയാദ് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി, പ്രോഗ്രാം കണ്‍വീനവര്‍ റൗഫ് പട്ടാമ്പി, പ്രസിഡന്റ് ഷഫീര്‍ പത്തിരിപ്പാല, സെക്രട്ടറി അബ്ദുള്ള നഫാസ്, ട്രഷറര്‍ സുരേഷ് ആലത്തൂര്‍,
നിര്‍വാഹക സമിതി അംഗങ്ങളായ ഷാജീവ്, മഹേഷ്, ജംഷാദ്, ബാബു പട്ടാമ്പി, അന്‍വര്‍, ഷഹീര്‍, മനു മണ്ണാര്‍ക്കാട്, അബൂബക്കര്‍, അന്‍സാര്‍, അഷ്‌റഫ്, അനസ്, മുജീബ്, സുബീര്‍, അജ്മല്‍, ആഷിഫ് ആലത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



