ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും 100 കോടി ഭക്ഷണപ്പൊതി നല്‍കാനായി 2022 റമദാനില്‍ ആരംഭിച്ച മാനുഷിക പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ആഗോളതലത്തില്‍ നിര്‍ധനര്‍ക്ക് 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു മാനുഷിക പദ്ധതി ആരംഭിച്ചു. 65 രാജ്യങ്ങളിലായി 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ഈ മാസം പദ്ധതി അതിന്റെ ലക്ഷ്യം പൂര്‍ണമായും കൈവരിച്ചു. അടുത്ത വര്‍ഷം 26 കോടി ഭക്ഷണം കൂടി വിതരണം ചെയ്യും – ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഭക്ഷ്യസഹായം തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കാന്‍ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വഖഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2020 ലും 2021 ലും യഥാക്രമം നടപ്പാക്കിയ പത്തു ലക്ഷം ഭക്ഷണപ്പൊതി, പത്തു കോടി ഭക്ഷണപ്പൊതി കാമ്പെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 100 കോടി ഭക്ഷണപ്പൊതി സംരംഭം ആസൂത്രണം ചെയ്തത്.

Read More

ഓരോ നിയമ ലംഘനത്തിന്റെയും സ്വഭാവത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന പിഴകളും പരിഷ്‌കരിച്ച പിഴ വിലയിരുത്തല്‍ സംവിധാനങ്ങളും ഈ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.

Read More