Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    • സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ, ഷമീർ കൊടിയത്തൂർ പ്രസിഡന്റ്

    VaheedBy Vaheed17/03/2024 Sports Football UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദമാം ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം-സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കാൽപന്ത് കളി ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ (ഡിഫ) മാനേജിംഗ് കമ്മറ്റിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷമീർ കൊടിയത്തൂർ (പ്രസിഡന്റ്) റഷീദ് മാളിയേക്കൽ (ജന: സെക്രട്ടറി), ജുനൈദ് കാസർഗോഡ് (ട്രഷറർ), ആശി നെല്ലിക്കുന്ന്, സഫീർ മണലൊടി’ ടൈറ്റസ് ഇംകോ, ഫസൽ ജിഫ്രി (വൈസ് പ്രസിഡന്റുമാർ), ഷാഫി ജുബൈൽ, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയിൽ, റഷീദ് ചേന്ദമംഗല്ലൂർ(ജോ:സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി റഹീം അലനല്ലൂർ അംഗങ്ങളായി അനസ് സീതി പന്താർ, ഫവാസ്കാലിക്കറ്റ്, ജലീൽ മലപ്പുറം, റാസിക് വള്ളിക്കുന്ന്, മുഹമ്മദ് ജാഫർ, നസീബ്വാഴക്കാട്, അൻഷാദ് ത്യശ്ശൂർ, ജലീൽ താനൂർ എന്നിവരെ തിരഞ്ഞെടുത്തു.
    വെൽഫെയർ കമ്മറ്റി ചെയർമാനായി ഫതീൻമങ്കട, വൈസ്. ചെയർമാനായി നൗഷാദ് മുത്തേടം എന്നിവരേയും തിരഞ്ഞെടുത്തു. വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, മുജീബ് കളത്തിൽ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ രക്ഷാധികാരികളായിരിക്കും. ദമാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു. ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ് ഉൽഘാടനം ചെയ്തു. ഡിഫയിലേക്ക് പുതിയ രജിസ്റ്റ്‌റേഷൻ ലഭിച്ച ജുബൈൽ ആർ.സി.എഫ് സി ക്ലബിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. സെക്രട്ടറി സഹീർ മജ്ദാൽ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ദമാമിലെ പ്രവാസി കായിക മേഖലയിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ ഡിഫക്ക് സാധിച്ചതായി പ്രവർത്തന റിപ്പോർട്ടിൽ വിശദീകരിച്ചു. 24 ക്ലബുകളാണ് ഡിഫയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ലബുകൾ സംഘടിപ്പിച്ച ടൂർണമെന്റുകൾക്ക് നേത്യത്വം കൊടുക്കാനും, ജീവകാരുണ്യ പ്രവർത്തന രംഗത്തും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഡിഫക്ക് കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അഷ്‌റഫ് എടവണ്ണ സാമ്പത്തിക റിപ്പോർട്ടും ജൗഹർ കുനിയിൽ വെൽഫെയർ റിപ്പോർട്ടും മൻസൂർ മങ്കട ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. അഷ്‌റഫ് ആലുവ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഹീർ മജ്ദാൽ സ്വാഗതവും റഷീദ് മാളിയേക്കൽ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പലായനത്തിനിടെ പാക് ഷെൽ പൊട്ടിത്തെറിച്ച് ഇരട്ട കുട്ടികൾ മരിച്ചു, കണ്ണീരോടെ പൂഞ്ച്
    10/05/2025
    സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    10/05/2025
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025
    രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.