ബാബ് മക്കയിലെ ഫ്ലവർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു
ഖത്തറിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയായ ഖാലിദ്, കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിൽ നിറസാന്നിധ്യമായിരുന്നു. സൂഖ് വാഖിഫിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.