ഹാജിമാര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ മിനായില്‍ മൂന്നു ഫീല്‍ഡ് ആശുപത്രികള്‍ സജ്ജീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഖാലിദ് ആലുതാലിഅ് പറഞ്ഞു. നാഷണല്‍ ഗാര്‍ഡ്, പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് 1,200 കിടക്കകളുള്ള മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ മിനായില്‍ സജ്ജീകരിച്ചത്. 200 കിടക്കകളുള്ള പുതിയ എമര്‍ജന്‍സി ആശുപത്രിയും മിനായില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 71 പുതിയ എമര്‍ജന്‍സി പോയിന്റുകള്‍, 900 ആംബുലന്‍സുകള്‍, 11 എയര്‍ ആംബുലന്‍സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Read More

ഹജ് കര്‍മങ്ങളുമായി അടുത്ത ബന്ധമുള്ള ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് മിനാ താഴ്‌വര. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം കാരണം മിനാക്ക് ലോക മുസ്‌ലിംകളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണുള്ളത്. പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെ കാലം മുതല്‍ ഇന്നുവരെയുള്ള കാലങ്ങളുടെ തുടര്‍ച്ചക്കും കര്‍മങ്ങളുടെ വികാസത്തിനും ജീവിക്കുന്ന സാക്ഷിയാണ് മിനാ താഴ്‌വര.

Read More