അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ അംഗീകാരം നല്‍കുന്ന നിയമം ഇസ്രായില്‍ പാര്‍ലമെന്റ് (നെസ്സെറ്റ്) അംഗീകരിച്ചതിനെ എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ അതിശക്തമായ ഭാഷയില്‍ അപലപിച്ചു.
ജലം, ഭക്ഷണം, ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി മുന്നറിയിപ്പ് നല്‍കി.




