വിസാ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഇരു ഹറമുകളുടെയും മുറ്റങ്ങളിലും ഹറമുകളിലേക്കുള്ള റോഡുകളിലും രാഷ്ട്രീയ പതാകകളും വിഭാഗീയ (മദ്ഹബ്) പതാകകളും ഉയര്‍ത്തുന്നതിനും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും കര്‍ശന വിലക്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.




