റിയാദ് – പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഹ്രസ്വമായ ഇടവേളകളില്‍ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ യാദൃശ്ചികമായി അകപ്പെടുന്ന കേസുകളിലും തുടര്‍ന്നുന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. കേസുകളില്‍ ലഭിക്കുന്ന തിയ്യതികളില്‍ എതിര്‍ ഭാഗം ഹാജരാകാതിരിക്കുന്ന പക്ഷം സമയ നഷ്ടവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തില്‍ അവധിയെടുത്തൊക്കെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം വരെ സംഭവിക്കാനിടയാകുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ ലോകത്തെ പല രാജ്യങ്ങളിലും പ്രാബല്യത്തിലുള്ള ഓണ്‍ലൈന്‍ സംവിധാനം, ഇന്ത്യയിലും നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ബിജു ഗോപി അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നൗഫല്‍ സിദ്ദീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ് പി വരവ് ചെലവ് കണക്കും കേളി സെക്രട്ടറിയേറ്റ് അംഗം സുനില്‍ സുകുമാരന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നൗഫല്‍ സിദ്ദീഖ്, സുരേഷ് പി, സെബിന്‍ ഇക്ബാല്‍,പ്രഭാകരന്‍ കണ്ടോന്താര്‍ എന്നിവര്‍ മറുപടി പറഞ്ഞു. മന്‍സൂര്‍, അബ്ദുസലാം, അന്‍സാര്‍, സന്തോഷ് കുമാര്‍, മോഹനന്‍ മാധവന്‍, കമ്മൂ സലിം, മുഹമ്മദ് റാഫി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സെക്രട്ടറി നൗഫല്‍ സിദ്ദീഖ്, പ്രസിഡന്റ് ബിജു ഗോപി, ട്രഷറര്‍ സുരേഷ് പി, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ കലാം, കരീം അമ്പലപ്പാറ, വൈസ് പ്രസിഡന്റുമാരായി ജയരാജന്‍ എം.പി, അബ്ദുസലാം, ജോയിന്റ് ട്രഷറര്‍ വിപീഷ് രാജന്‍, കമ്മറ്റി അംഗങ്ങളായി അനില്‍ ഒ, അഷ്‌റഫ് എം പി, സന്തോഷ് കുമാര്‍, ജാഫര്‍ സാദിഖ്, അക്ബര്‍ അലി, നസീര്‍ എം, ജയന്‍ എന്‍.കെ, ഷാജി തൊടിയൂര്‍, മനു പത്തനംതിട്ട എന്നീ 17 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. നൗഫല്‍ സിദ്ദിഖ്, സുരേഷ് പി, ഷാജു ഭാസ്‌കര്‍, സ്റ്റിയറിങ് കമ്മിറ്റി, ബിജു ഗോപി, ചന്ദ്ര ചൂഡന്‍, അനില്‍ കുമാര്‍ എന്നിവര്‍ പ്രസീഡിയം, സുധിന്‍ കുമാര്‍, നസീര്‍, ജയരാജ് രജിസ്‌ട്രേഷന്‍ കമ്മിറ്റി, അബ്ദുല്‍ കലാം, ജയരാജ്, പാര്‍ത്ഥന്‍ മിനുട്‌സ് കമ്മറ്റി, അബ്ദുല്‍ സലാം, നസീര്‍, വിപീഷ് പ്രമേയം കമ്മിറ്റി, ഷിഹാബുദ്ദീന്‍, ബെന്യാമിന്‍, മന്‍സൂര്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റി എന്നിങ്ങനെ വിവിധ സബ്കമ്മിറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാര്‍ വളവില്‍, ഷാജി റസാഖ്, ബിജി തോമസ്, നസീര്‍ മുള്ളൂര്‍ക്കര, പ്രദീപ് ആറ്റിങ്ങല്‍, മധു പട്ടാമ്പി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷിഹാബുദ്ദീന്‍ കുഞ്ചീസ് ക്രഡന്‍ഷ്യല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ വീപീഷ് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പുതിയ സെക്രട്ടറി നൗഫല്‍ സിദ്ദീഖ് നന്ദി പറഞ്ഞു