മസ്കത്ത്– പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഒമാൻ തീവ്രശ്രമം നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി ബദർ അൽബൂസഈദി വെളിപ്പെടുത്തി. മേഖലയിലെ യുദ്ധം ഇതിനകം തന്നെ വ്യാപകമായ സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. സംഘർഷം ഇനിയും തുടരുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇറാനോടുള്ള രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും, നിലവിലെ സംഘർഷങ്ങൾ ഇറാൻ സൃഷ്ടിച്ചതല്ലെന്ന് എക്സിലെ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഒമാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



