മസ്കത് : ഇന്ന് രാവിലെ ഒമാനിലെ സൂറിൽ കെട്ടിടം തകർന്നു വീണു രണ്ടു പേർ മരണപ്പെട്ടു. തകർന്നുവീണ കെട്ടിടത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങളും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി പുറത്തെടുത്തു.
സൂറിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ രണ്ട് വൃദ്ധ ദമ്പതികൾ ആണ് മരണപ്പെട്ടത്. ഉറങ്ങിക്കിടക്കവേ ഇവരുടെ ദേഹത്തേക്ക് കെട്ടിടം തകർന്നുവീഴുകയായിരുന്നു. പുരുഷോത്തം നീര നന്ദു (88), ഭാര്യ പദ്മിനി പുരുഷോത്തം എന്നിവരാണ് മരണപ്പെട്ടത്. വർഷങ്ങളായി വസ്ത്രങ്ങളുടെയും പെർഫ്യൂമുകളുടെയും ബിസിനസ് ചെയ്തു വരികയായിരുന്നു.
