മസ്‌കത്ത് – ഇറാന്‍ ആക്രമിച്ച സൗദി എണ്ണ ടാങ്കറിലെ 16 ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. ഒരാഴ്ച മുമ്പ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ ആക്രമിച്ച സൗദി പതാക വഹിച്ച എണ്ണ ടാങ്കറിലെ 16 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാന്‍ നാവികസേന ഇന്ന് അറിയിച്ചു. ഒമാന്‍ റോയല്‍ നേവി കപ്പല്‍ സൗദി ടാങ്കറിലെ 25 അംഗ ജീവനക്കാര്‍ക്ക് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കുകയും 16 ജീവനക്കാരെ ഒഴിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. കപ്പലിലെ എല്ലാ ജീവനക്കാരുടെയും ഗതിയെ കുറിച്ച് പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ സിദ്ര്‍ എന്ന് പേരുള്ള കപ്പലിലെ രണ്ട് ജീവനക്കാര്‍ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഒമാന്‍ നാവികസേന സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







