ജിദ്ദ– ഒന്നര പതിറ്റാണ്ട് കാലമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന എംഇഎസ് മമ്പാട് കോളേജ് അലുംനി ജിദ്ദാ ചാപ്റ്റർ ഫാമിലി മീറ്റ് ഇന്ന്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പൂർവ്വ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി നടത്തുന്നത്. രാത്രി 9 മണിക്ക് വാദി മുറയ്യയിലെ അബൂ റാദ് വില്ലയിലാണ് പരിപാടി.
സൗഹൃദ സംഗമം, സംഗീത പരിപാടികൾ, ഒപ്പന, ഡാൻസ്, ഫണ്ണി ഗെയിമുകൾ തുടങ്ങി വൈവിധ്യമാർന്ന കലാ കായിക വിനോദങ്ങൾ ഉൾപ്പെടുത്തിയാണ് സംഗമത്തിന്റെ പ്രോഗ്രാമുകളെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



