മനാമ- ബഹ്‌റൈനെതിരായ ഇറാൻ ആക്രമണങ്ങളെ പിന്തുണച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി പ്രതിക്ക് അഞ്ച് വർഷം തടവും 2,000 ദീനാർ പിഴയും വിധിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇറാനോട് വിയോജിപ്പ്; മസ്‌കറ്റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ
രാജ്യത്തിനെതിരായ ഭീകരവാദ, ക്രിമിനൽ പ്രവൃത്തികളായി പ്രോസിക്യൂഷൻ വിശേഷിപ്പിച്ച ഇറാൻ ആക്രമണങ്ങളെ പിന്തുണക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ ശിക്ഷിച്ചുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചതെന്ന് ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ മേധാവി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







