ദമ്മാം– സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റ്നെയും, ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന എം.പി.എൽ(MPL) സീസണ്‍ 6 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മലപ്പുറം ജില്ലയിലെ വിവിധ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ള പന്ത്രണ്ടു ഫ്രാന്‍ഞ്ചസി ടീമുകള്‍ ടൂര്‍ണമെന്റ്ല്‍ മാറ്റുരക്കും. ദമ്മാം കാനു ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയിലെയും, കേരളത്തിലെയും അറിയപ്പെടുന്ന പ്രമുഖ താരങ്ങള്‍ ഐക്കണ്‍ താരങ്ങള്‍ ആയി വരുന്ന ടൂര്‍ണമെന്റ്ല്‍ ഇരുനൂറോളം കളിക്കാര്‍ വിവിധ ടീമുകള്‍ക്കായി ജെഴ്സ്സി അണിയും. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമായ യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി(universal Inspection Company) ആണ് ടൂര്‍ണമെന്റ്ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍.
ടൂര്‍ണമെന്റ്ന്റെ ജെഴ്സ്സി പ്രകാശനവും, ട്രോഫി ലോന്‍ഞ്ചിംങ്ങും അല്‍- കോബാര്‍ ക്രൗൺ പ്ലാസാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയുടെ എം.ഡിയും ഗിന്നസ് ലോക ജേതാവുമായ ബദറുദീന്‍ അബ്ദുല്‍ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇവന്റ് പ്രയോജകര്‍ ആയ എ.ആർ എഞ്ചിനീയറിംഗ് എം.ഡി മുഹമ്മദ് റാഫി ട്രോഫി ലോഞ്ച് കര്‍മ്മം നിര്‍വ്വഹിച്ചു. ഈസ്റ്റേൻ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഫര്‍ഹദ് മഹമൂദ്, വൈസ് പ്രസിഡന്റ് ഇംതിയാസ് മിര്‍ ക്കാര്‍, ടൂര്‍ണമെന്റ്ന്റെ സഹ പ്രയോജകര്‍ ആയ ഷംസ് ആലം, സിദ്ദിഖ് റോസ് ഗാര്‍ഡന്‍, മുഷാല്‍ താഞ്ചേരി റോട്ടക്ക്സ്, ശ്രീകാന്ത് അല്‍ റവാഡ്, വിനോയ് ജെ.കെ സ്പോർട്സ്, ദിനേശ് അമീര്‍ക്കൊ, സംഗീത് ഇഞ്ചാസ്, ഷഫിക്ക് ഹോറിസോണ്‍, ഹുസ്സൈന്‍ ചെമ്പേളി,മാധ്യമ പ്രവര്‍ത്തകര്‍ ആയ മുജീബ് കളത്തില്‍, നൗഷാദ് ഇരിക്കൂര്‍, സാജിദ് ആറാട്ട് പുഴ, നൗഷാദ് മുത്തലിബ്, തുടങ്ങിയവര്‍ വിവിധ ടീമുകളുടെ ജെഴ്സ്സി പ്രകാശനം നിര്‍വ്വഹിച്ചു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡന്റ് നജ്മുസമാന്‍ ഐക്കരപ്പടി, അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സലീം കരീം പ്രമോ വീഡിയോ സ്വിച്ച് ഓണ്‍ ചെയ്തു. രക്ഷാധികാരി രജീഷ്, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറെര്‍ റിഷാദ് പൊന്നാനി, എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍ സ്വാഗതവും, കോ- ഓര്‍ഡിനേറ്റര്‍ ശുഐബ് മഞ്ചേരി നന്ദിയും പറഞ്ഞു.
എക്സിക്യൂടീവ് അംഗങ്ങളായ ജാഫര്‍ ചേളാരി, യൂസഫ് മലപ്പുറം. മുസമ്മില്‍, ഫകൃദീന്‍, സജീര്‍, അജ്മല്‍, ഇംതിയാസ്, അബുഷാദ്, മഹ്‌ഷൂക്ക് റഹ്‌മാന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി!
ടൂര്‍ണമെന്റ്ന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബർ മൂന്നാം തിയ്യതി വെള്ളിയാഴ്ച നടക്കും