കുവൈത്ത് സിറ്റി– സാൽമിയ ഏരിയയിലെ യാച്ച് ക്ലബ്ബിൽ ബോട്ടിൽ തീ പടർന്നുപിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. സാൽമിയ അഗ്നിശമന, മറൈൻ റെസ്‌ക്യു സെന്ററിൽ നിന്നുള്ള സംഘങ്ങൾ ബോട്ടിലെ തീയണച്ചു. പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അന്വേഷണം പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group