Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • 127 സൈനികർക്ക് രാഷ്ട്രപതിയുടെ മെഡലുകൾ: ഓപ്പറേഷൻ സിന്ധൂർ ഹീറോകൾക്ക് ആദരം
    • 12 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം; യാത്രയുടെ തലേന്ന് മലയാളി മരിച്ചു
    • ബഹ്റൈനിൽ ഇ-സി​ഗരറ്റ് നിരോധിക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും
    • വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ അടച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
    • സൗദിയില്‍ ആറു മാസത്തിനിടെ 17,561 പേര്‍ക്ക് തൊഴില്‍ പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Kuwait

    ശജൂന്‍ അല്‍ഹാജിരി: നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി തെരുവില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ച്ച, ഒടുവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലേക്ക് പതനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Kuwait Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ശജൂന്‍ അല്‍ഹാജിരിയുടെ ജീവിതം തീര്‍ത്തും അപ്രതീക്ഷിതമായാണ് കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് പതിച്ചത്. സ്വന്തം ഉപയോഗത്തിനായി മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കൈവശം വെച്ചതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാര്‍കോട്ടിക്‌സ് വകുപ്പ് ഇന്നലെ ശുജൂന്‍ അല്‍ഹാജിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി എന്ന ക്ഷണികമായ തലക്കെട്ടിന് പിന്നില്‍,പേരില്ലാതെയും വംശപരമ്പരയില്ലാതെയും ജീവിതം ആരംഭിച്ച, നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം പാത കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയുണ്ട്.


    1988 ഫെബ്രുവരി എട്ടിന് ജനിച്ച ശുജൂന്‍ അല്‍ഹാജിരിയെ പെറ്റമ്മ മണിക്കൂറുകള്‍ക്കകം തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹികകാര്യ മന്ത്രാലയത്തിനു കീഴിലെ അനാഥാലയത്തില്‍ വളര്‍ന്ന ശുജൂന്‍ അല്‍ഹാജിരിയെ കുവൈത്തി പൗരനായ മതര്‍ അല്‍ഹാജിരിയും ഭാര്യ ഹയാത്തും അടങ്ങുന്ന കുടുംബം ദത്തെടുക്കുക്കുകയായിരുന്നു. പതിമൂന്ന് വയസ്സ് വരെ അവര്‍ അല്‍ഹാജിരി കുടുംബത്തോടൊപ്പം താമസിച്ചു. പിന്നീട് അനാഥാലയത്തിലേക്കു തന്നെ മടങ്ങി.
    താന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ കുട്ടിയായിരുന്നെന്ന് 2013 ല്‍ ശുജൂന്‍ അല്‍ഹാജിരി ആദ്യമായി ലോകത്തെ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൗമാരപ്രായത്തിലാണ് തന്റെ യഥാര്‍ഥ ഐഡന്റിറ്റി മനസ്സിലാക്കിയതെന്നും താന്‍ അനാഥയാണെന്ന് അറിഞ്ഞ് ചിലര്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ശുജൂന്‍ വ്യക്തമാക്കി. ദുഷ്‌കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ശുജൂന്‍ ചെറുപ്പം മുതലേ കലാരംഗത്തേക്ക് കടന്നു. ആറാമത്തെ വയസ്സില്‍, പ്രശസ്തമായ കുട്ടികളുടെ പ്രോഗ്രാമായ അല്‍സവായ ഉമ്മു ഉവൈനയിലൂടെയാണ് ശുജൂന്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മാമാ അനീസ എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു. അവരുടെ സ്വതസിദ്ധമായ അഭിനയശേഷി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

    ചെറുപ്പത്തില്‍ തന്നെ, കുവൈത്ത് നാടകങ്ങളിലും സീരിയലുകളിലും അവര്‍ തന്റെ കരിയര്‍ ആരംഭിച്ചു. കുവൈത്തി കഥകള്‍ (1999), ഐസ് സ്റ്റെപ്സ് (2000), ദി ചോയ്സ് (2001), ലവ് കംസ് ലേറ്റ്, ദി പ്രൈസ് ഓഫ് മൈ ലൈഫ് (2002) തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.


    മികച്ച മുന്‍നിര നടിക്കുള്ള അവാര്‍ഡ് (2008), കയ്റോ അറബ് മീഡിയ ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ക്രിയേറ്റിവിറ്റി അവാര്‍ഡ്, മികച്ച ഗള്‍ഫ് നടിക്കുള്ള അവാര്‍ഡ് (2015), അല്‍മുവാജഹ (2018), അദ്‌റാ (2019) എന്നീ പരമ്പരകളിലെ അഭിനയത്തിന് മികച്ച മുന്‍നിര നടിക്കുള്ള അവാര്‍ഡ് എന്നിവ ശുജൂന്‍ അല്‍ഹാജിരിയുടെ ഭാവാഭിനയ മികവിനുള്ള അംഗീകാരങ്ങളായി.


    അവളുടെ വളര്‍ത്തു പിതാവ് അല്‍ഹവാജിര്‍ ഗോത്രത്തില്‍ പെട്ടയാളാണെങ്കിലും ശുജൂന്‍ തന്റെ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തിയതോടെ ഗോത്രത്തിലെ ചില അംഗങ്ങള്‍ ശുജൂന്‍ തങ്ങളുടെ ഗോത്രപ്പേര് ഉപയോഗിക്കുന്നതിനെ എതിര്‍ത്തു. ഇത് പിന്നീട് അല്‍ഹവാജിരി എന്ന ഗോത്രപ്പേര് ഉപേക്ഷിച്ച് ശുജൂന്‍ എന്ന ആദ്യ പേര് മാത്രം ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actress Kuwait Orphan Shajoun
    Latest News
    127 സൈനികർക്ക് രാഷ്ട്രപതിയുടെ മെഡലുകൾ: ഓപ്പറേഷൻ സിന്ധൂർ ഹീറോകൾക്ക് ആദരം
    14/08/2025
    12 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം; യാത്രയുടെ തലേന്ന് മലയാളി മരിച്ചു
    14/08/2025
    ബഹ്റൈനിൽ ഇ-സി​ഗരറ്റ് നിരോധിക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും
    14/08/2025
    വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ അടച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
    14/08/2025
    സൗദിയില്‍ ആറു മാസത്തിനിടെ 17,561 പേര്‍ക്ക് തൊഴില്‍ പരിക്ക്
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.