പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ശജൂന്‍ അല്‍ഹാജിരിയുടെ ജീവിതം തീര്‍ത്തും അപ്രതീക്ഷിതമായാണ് കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് പതിച്ചത്. സ്വന്തം ഉപയോഗത്തിനായി മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കൈവശം വെച്ചതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാര്‍കോട്ടിക്സ് വകുപ്പ് ഇന്നലെ ശുജൂന്‍ അല്‍ഹാജിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി എന്ന ക്ഷണികമായ തലക്കെട്ടിന് പിന്നില്‍,പേരില്ലാതെയും വംശപരമ്പരയില്ലാതെയും ജീവിതം ആരംഭിച്ച, നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം പാത കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയുണ്ട്.
Saturday, October 24
Breaking:
- ഹൂത്തി ആക്രമണം; ആകാശ എയര്‍ നവംബറിലും റിയാദിലേക്കില്ല; റിയാദ് വിമാനത്താവളം ഇതുവരെ തുറന്നില്ല
- ജിദ്ദയിൽ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകൾക്ക് സംഗീതസ്മരണാഞ്ജലി
- മുസ്ലിം ലീഗ് തികഞ്ഞ മതേതര പാർട്ടി, ലീഗ് ദുർബലമായാൽ തീവ്രശക്തികൾ ആ ഇടം കയ്യേറും-മുഖ്യമന്ത്രി വി.ഡി സതീശൻ
- വ്യാജ ഷോപ്പിംഗ് വെബ്സൈറ്റ് വഴി തട്ടിപ്പ്: ആറംഗ സംഘം ദുബായില്‍ അറസ്റ്റില്‍
- ജോര്‍ദാനില്‍ ശവസംസ്കാര ചടങ്ങിനിടെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്: ഏഴ് മരണം, 10 പേര്‍ക്ക് പരിക്ക്

