Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    • ദുബായ് കെഎംസിസി സർഗോത്സവം;നസീർ രാമന്തളി കലാപ്രതിഭ, ഫാത്തിമ ഷമീം കലാതിലകം
    • ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    • സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    • വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ ചില പ്രദേശങ്ങളില്‍ പവര്‍ കട്ട് നടപ്പാക്കി തുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2025 Kuwait 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – വേനല്‍ക്കാലത്തിന് മുന്നോടിയായി വൈദ്യുതി ഉല്‍പാദന നിലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെയും ആവശ്യം വര്‍ധിച്ചതിന്റെയും ഫലമായി ചില കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ കുവൈത്ത് പവര്‍ കട്ട് നടപ്പാക്കാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ കുവൈത്ത് വൈദ്യുതിക്കുള്ള വേനല്‍ക്കാല ആവശ്യകത നിറവേറ്റാന്‍ പാടുപെടുകയാണ്. കടുത്ത ചൂട് ആരംഭിക്കുന്നതിനു മുമ്പു തന്നെ രാജ്യത്ത് പവര്‍ കട്ട് ആരംഭിച്ചത് ആശങ്കയുണ്ടാക്കുന്നു. താപനില കുതിച്ചുയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ അപൂര്‍വമായി മാത്രമേ പവര്‍ കട്ട് നടപ്പാക്കിയിരുന്നുള്ളൂ.

    അറേബ്യന്‍ ഉള്‍ക്കടലിലെ അബ്ദുല്ല തുറമുഖം, ശുവൈഖ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന ലോഡുകളും വേനല്‍ക്കാലത്ത് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതി നിലയങ്ങള്‍ തയ്യാറാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവന്നതും ചില പ്രദേശങ്ങളില്‍ പരിമിതമായ മണിക്കൂറുകള്‍ പവര്‍ കട്ട് നടപ്പാക്കാന്‍ കാരണമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അല്‍അബ്ദലി, റൗദത്തൈന്‍, വഫ്ര എന്നിവിടങ്ങളിലെ ചില കാര്‍ഷിക മേഖലകളിലെയും അബ്ദുല്ല പോര്‍ട്ട്, സുബ്ഹാന്‍, സുലൈബിയ ഇന്‍ഡസ്ട്രിയല്‍ സിറ്റി, അല്‍റയ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളിലെ ചില മേഖലകളിലെയും പരിമിതമായ ഭാഗങ്ങളില്‍ പവര്‍ കട്ട് നടപ്പാക്കി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. പവര്‍ കട്ട് പ്രതിദിനം മൂന്ന് മണിക്കൂറില്‍ കൂടില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

    വൈദ്യുതിക്ക് വലിയ തോതില്‍ സബ്സിഡി നല്‍കുന്ന കുവൈത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനായി പുതിയ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കുന്നതിലുള്ള അനിശ്ചിതത്വം കാരണം വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് വിദഗ്ധര്‍ പതിറ്റാണ്ടുകളായി മുന്നറിയിപ്പ് നല്‍കുന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും ജനങ്ങളെ പ്രേരിപ്പിക്കാറുണ്ടെങ്കിലും ഇതിനുള്ള സാമ്പത്തിക പ്രോത്സാഹനം കുറവാണ്.

    പരസ്പരബന്ധിത ഗള്‍ഫ് വൈദ്യുതി ഗ്രിഡിന്റെ ഭാഗമായ കുവൈത്ത് കഴിഞ്ഞ വര്‍ഷം അയല്‍ രാജ്യമായ ഒമാനില്‍ നിന്ന് വൈദ്യുതി വാങ്ങി. വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന് ഖത്തറുമായി 15 വര്‍ഷത്തെ പുതിയ കരാറില്‍ കുവൈത്ത് ഒപ്പുവെച്ചിട്ടുമുണ്ട്.

    പരിമിതമായ അളവിലാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വേനല്‍ക്കാല താപനില 50 ഡിഗ്രിക്കു മുകളില്‍ ഉയരാന്‍ സാധ്യതയുള്ള പല മധ്യപൗസത്യ രാജ്യങ്ങള്‍ക്കും കുവൈത്തിന്റെ ഏറ്റവും പുതിയ പവര്‍ കട്ട് ഒരു മുന്നറിയിപ്പാണ്. നിലവിലുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഇറാഖില്‍ വര്‍ഷങ്ങളായി വൈദ്യുതി സ്തംഭനങ്ങള്‍ നേരിടുന്നു. 2024 ല്‍ ഈജിപ്തില്‍ കടുത്ത ഊര്‍ജ ക്ഷാമം നേരിട്ടു. ഇത് ഗ്യാസ് ഇറക്കുമതി ചെയ്യുന്ന രാജ്യമാക്കി ഈജിപ്തിനെ മാറ്റി. നേരത്തെ ഈജിപ്ത് പ്രകൃതി വാതകം കയറ്റി അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ നടന്ന ഹജ് തീര്‍ഥാടന വേളയില്‍ ചൂടുമായി ബന്ധപ്പെട്ട നൂറുകണക്കിന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    power cut
    Latest News
    ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    05/02/2026
    ദുബായ് കെഎംസിസി സർഗോത്സവം;നസീർ രാമന്തളി കലാപ്രതിഭ, ഫാത്തിമ ഷമീം കലാതിലകം
    05/02/2026
    ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    05/02/2026
    സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    05/02/2026
    വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.