Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു​
    • ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
    • പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
    • കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    • ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2026 Kuwait Crime Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുറ്റവാളികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ നാല് മാസങ്ങളില്‍ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കടത്ത് ഉള്‍പ്പെടുന്ന കേസുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം തോതില്‍ കുറഞ്ഞതായി നീതിന്യായ മന്ത്രി നാസര്‍ അല്‍സുമൈത് പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ചുള്ള നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ 111 കേസുകളുടെ കുറവ് കാണിക്കുന്നു. ഈ വര്‍ഷം ആദ്യത്തെ നാലു മാസങ്ങളില്‍ 144 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ 255 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ഇത്തരം കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ കര്‍ശനമായ നിയമനിര്‍മ്മാണത്തിന്റെ വ്യക്തമായ പ്രായോഗിക സ്വാധീനം ഈ സൂചകങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും ആഭ്യന്തര മന്ത്രാലയം വര്‍ധിച്ച സുരക്ഷാ ജാഗ്രതയും ഫീല്‍ഡ് ശ്രമങ്ങളും തുടരുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനത്തെ മന്ത്രി പ്രശംസിച്ചു. ഈ നല്ല ഫലങ്ങള്‍ ജുഡീഷ്യല്‍, സുരക്ഷാ വകുപ്പുകള്‍ തമ്മിലുള്ള സംയുക്ത ശ്രമങ്ങളുടെ ഫലമാണ്. ഈ മേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനായി സഹകരണം കൂടുതല്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, കടത്തിനും ഉപയോഗത്തിനും ഉദ്ദേശിച്ചുള്ള വിവിധ സൈക്കോട്രോപിക് വസ്തുക്കള്‍ കൈവശം വെച്ച കേസുകളില്‍ ക്രിമിനല്‍ സുരക്ഷാ വിഭാഗം ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. 1,700 ലിറിക്ക കാപ്‌സ്യൂളുകള്‍, 500 ഗ്രാം ഹഷീഷ്, 50 ഗ്രാം കൊക്കെയ്ന്‍, ചെറിയ അളവില്‍ മെത്താംഫെറ്റാമൈന്‍, കെമിക്കല്‍ ഓയിലുകള്‍, ലഹരിവസ്തുക്കള്‍, കെമിക്കല്‍ ഓയില്‍ അടങ്ങിയ ഇ-ഷിഷ ഉപകരണം, മയക്കുമരുന്ന് ഉപഭോഗത്തിനും പാക്കേജിംഗിനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
    യു.എ.ഇ മയക്കുമരുന്ന് വിരുദ്ധ അധികൃതരും കുവൈത്ത് കസ്റ്റംസും നടത്തിയ പ്രത്യേക ഏകോപിത ഓപ്പറേഷനില്‍, അഞ്ച് കിലോഗ്രാം ലിക്വിഡ് മെത്താംഫെറ്റാമൈന്‍ എയര്‍ കാര്‍ഗോ വഴി കടത്താനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മുഴുവന്‍ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    drugs case
    Latest News
    അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു​
    03/05/2026
    ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
    03/05/2026
    പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
    03/05/2026
    കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
    03/05/2026
    ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്‌സി ഡ്രൈവർക്ക് പത്തു മാസം തടവ്
    03/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.