കുവൈത്ത് സിറ്റി – കാസർകോഡ് കുമ്പള താഴെ ഉളുവാറ സ്വദേശി കെ.വി അബ്ദുറഹ്മാൻ (60) കുവൈത്തിൽ അന്തരിച്ചു. ഒരാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 40 വർഷത്തിലേറെയായി അബ്ദുറഹ്മാൻ പ്രവാസിയാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ഭാര്യ: ആയിഷ. ഏക മകൾ: താഹിറ. മരുമകൻ : ഉസ്മാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, ഖദീജ, ആയിഷ, സൈനബ. പരേതനായ അന്തുഞ്ഞി, അബ്ബാസ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group