Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 3
    Breaking:
    • കുവൈത്തിലും ബഹ്‌റൈനിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
    • മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ യു.എ.ഇയിൽ നിര്യാതരായി
    • വിപുൽ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ; വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം പുറത്തിറങ്ങി
    • തമിഴ്നാട് പിടിക്കാൻ ബി.ജെ.പി കൊണ്ടുവന്ന അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചു, പുതിയ സംഘടന രൂപീകരിക്കും
    • ടിക്ടോക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഷാർജയിൽ മലയാളി കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി അടക്കം നാലുപേർ കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തിലും ബഹ്‌റൈനിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2026 Kuwait Bahrain Gulf Iran World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍. കുവൈത്തിലേക്ക് തൊടുത്തുവിട്ട രണ്ട് ഇറാന്‍ മിസൈലുകള്‍ ലക്ഷ്യം കാണാതെ പോവുകയോ തകര്‍ന്നുവീഴുകയോ ചെയ്തതായി യു.എസ് സൈന്യം അറിയിച്ചു. ബഹ്റൈനിലേക്ക് തൊടുത്തുവിട്ട മൂന്ന് മിസൈലുകള്‍ യു.എസ്, ബഹ്റൈന്‍ സൈന്യം തടഞ്ഞതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും യു.എസ് സേന വിജയകരമായി തടഞ്ഞ് വീഴ്ത്തിയതായും മിഡില്‍ ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് മറുപടിയായി ഖെഷം ദ്വീപിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണങ്ങള്‍ നടത്തിയതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സ് പ്ലാറ്റ്ഫോം വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

    പ്രാദേശിക ജലാശയങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമിട്ട മൂന്ന് ഇറാന്‍ ഡ്രോണുകള്‍ യു.എസ് സേന വെടിവച്ചിട്ടതായും ഖെഷം ദ്വീപിലെ ഒരു സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ പ്രതിരോധ ആക്രമണങ്ങള്‍ നടത്തിയതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ സൂചിപ്പിച്ചു. ഇറാന്‍ ആക്രമണങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഭീഷണികളെ നേരിടാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്ത് സൈറണുകള്‍ മുഴക്കിയതായി അറിയിച്ച ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം, പൗരന്മാരും പ്രവാസികളും ശാന്തത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥലത്ത് അഭയം തേടണമെന്നും അഭ്യര്‍ഥിച്ചു. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശത്രുതാപരമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തടയുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കുവൈത്ത് സൈന്യം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഏതെങ്കിലും സ്ഫോടനങ്ങള്‍ കേട്ടത് ഇന്റര്‍സെപ്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

    പൊതു സുരക്ഷക്ക് അപകടസാധ്യതയുള്ളതിനാല്‍, മിസൈലുകളും ഡ്രോണുകളും തടസ്സപ്പെടുത്തുന്നതിലൂടെ ഉണ്ടായേക്കാവുന്ന അവശിഷ്ടങ്ങള്‍, കഷ്ണങ്ങള്‍, തിരിച്ചറിയാത്ത വസ്തുക്കള്‍ എന്നിവയെ സമീപിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ഥിക്കുന്നതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍അത്വാന്‍ പറഞ്ഞു. അത്തരം അവശിഷ്ടങ്ങളെ കുറിച്ച് എമര്‍ജന്‍സി നമ്പര്‍ (112) വഴിയോ ബന്ധപ്പെട്ട വകുപ്പുകള്‍ വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

    അതേസമയം, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ബഹ്റൈനിലെ യു.എസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനത്ത് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖെഷം ദ്വീപിന് തെക്ക് റെവല്യൂഷണറി ഗാര്‍ഡ് കമ്മ്യൂണിക്കേഷന്‍ ടവര്‍ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തിയതിനുള്ള പ്രതികാരമായാണ് ഈ ആക്രമണമെന്നും റെവല്യൂഷണറി ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ എണ്ണ ടാങ്കറിനു നേരെ യു.എസ് നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി തങ്ങളുടെ നാവിക സേന ബനിയ എന്ന കപ്പലിനെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ എണ്ണ ടാങ്കറിന്റെ എന്‍ജിന്‍ റൂമിന് കേടുപാടുകള്‍ സംഭവിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ അസ്ഥിരപ്പെടുത്തുന്നത് യു.എസ് സൈന്യത്തിന് കനത്ത നഷ്ടം വരുത്തുമെന്നും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran attack kuwait and bahrain
    Latest News
    കുവൈത്തിലും ബഹ്‌റൈനിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍
    03/06/2026
    മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ യു.എ.ഇയിൽ നിര്യാതരായി
    02/06/2026
    വിപുൽ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ; വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം പുറത്തിറങ്ങി
    02/06/2026
    തമിഴ്നാട് പിടിക്കാൻ ബി.ജെ.പി കൊണ്ടുവന്ന അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചു, പുതിയ സംഘടന രൂപീകരിക്കും
    02/06/2026
    ടിക്ടോക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഷാർജയിൽ മലയാളി കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി അടക്കം നാലുപേർ കസ്റ്റഡിയിൽ
    02/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version