കുവൈത്ത് സിറ്റി – വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് ക്രിമിനല്‍ കോടതി കുവൈത്തി പൗരനും ഭാര്യക്കും വധശിക്ഷ വിധിച്ചു. ദമ്പതികള്‍ വീട്ടുജോലിക്കാരിയെ ഏഴ് മാസം തടങ്കലില്‍ വെച്ചതായും ഈ സമയത്ത് വേലക്കാരിയെ ശാരീരികമായി പീഡിപ്പിക്കുകയും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുവൈത്തി പൗരന്‍ വേലക്കാരിയെ മരദണ്ഡ് (ചൂലിന്റെ വടി) ഉപയോഗിച്ച് ആക്രമിച്ച് ശരീരത്തില്‍ ഒന്നിലധികം പരിക്കുകള്‍ വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ആക്രമണം തുടരാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ഭാര്യ കുറ്റകൃത്യത്തില്‍ പങ്കാളിയായി. ക്രൂരമായ മര്‍ദനത്തിലേറ്റ പരിക്കുകള്‍ ഒടുവില്‍ വേലക്കാരിയുടെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group