കുവൈത്ത് സിറ്റി – സ്വന്തം മുത്തശ്ശിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഹവലി ഗവര്‍ണറേറ്റിലെ അല്‍റുമൈഥിയ ഏരിയയിലെ വീട്ടില്‍ വെച്ചാണ് പ്രതി 85 കാരിയായ മുത്തശ്ശിയെ ഇയാൾ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group