വാഷിംഗ്ടൺ– ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈത്തിൽ തടവിലായിരുന്ന കുവൈത്തി – അമേരിക്കൻ മാധ്യമപ്രവർത്തകൻ അഹമ്മദ് ശിഹാബ്-എൽദിനെ മോചിപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി. വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്ന കുറ്റാരോപണത്തിൽ നിന്നും ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടതായും അദ്ദേഹം രാജ്യം വിട്ടതായും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



