കുവൈത്ത് സിറ്റി: പൊതുജനാരോഗ്യം സംരക്ഷിക്കാനും പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യഭാരം കുറക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പുകയില, നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരവും വില്‍പ്പനയും നിക്കോട്ടിന്‍ വിതരണ സംവിധാനങ്ങളും നിയന്ത്രിക്കാനായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍അവദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. 21 വയസ്സിന് താഴെയുള്ള ആര്‍ക്കും നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതിലൂടെ കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാനാണ് ഈ ഉത്തരവിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഡെലിവറി സേവനങ്ങളിലൂടെയും വില്‍പ്പന നിരോധിക്കുന്നത് ഉള്‍പ്പെടെ, അത്തരം ഉല്‍പ്പന്നങ്ങള്‍ എവിടെ, എങ്ങിനെ വില്‍ക്കാമെന്നും പുതിയ ചട്ടം നിയന്ത്രിക്കുന്നു. ലൈസന്‍സില്ലാത്ത ഉല്‍പ്പന്നങ്ങള്‍, അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കാത്തവ എന്നിവയുടെ വില്‍പ്പനയും ഉത്തരവ് നിരോധിക്കുന്നു.
ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നും അംഗീകാരം നേടണമെന്നും നിര്‍മ്മാതാക്കളും വിതരണക്കാരും അവയുടെ ചേരുവകളും നിക്കോട്ടിന്‍ സാന്ദ്രതയും വെളിപ്പെടുത്തണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു. നിലവിലുള്ള തലമുറയെയും ഭാവി തലമുറകളെയും സംരക്ഷിക്കാനും പുകവലി, നിക്കോട്ടിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ, സാമൂഹിക ചെലവുകള്‍ കുറക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍ എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







